വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെ മുന്നിട്ടിറങ്ങുകയാണ് ചേംബർ ഓഫ് കോമേഴ്സ്. തുറമുഖ വികസനം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ്നാട് സർക്കാർ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. എന്നാൽ അത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി നല്‍കാത്ത സാഹചര്യത്തിലാണ് ചേംബർ ഓഫ് കൊമേഴ്സ് ഇതിന് മുന്നിട്ടിറങ്ങുന്നത്.
കേരളത്തിന്‍റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ സാധ്യതകള്‍ കൃത്യമായി ഉപയോഗിക്കാനുള്ള നടപടികളാണ് തമിഴ്നാട് സർക്കാർ ആരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി തിരുനെൽവേലിയിൽ നാല് പുതിയ സിപ്‌കോട്ട് വ്യവസായ പാർക്കുകൾക്ക് അടുത്തിടെ അംഗീകാരം നൽകിയിരുന്നു. നങ്കുനേരിയിലെ രണ്ട് പാർക്കുകൾക്കായി 2,260 ഏക്കറിലധികം ഭൂമി ഏറ്റെടുക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. മൂലകരപ്പട്ടിയിൽ മൂന്നാമത്തെ പാർക്ക് ആസൂത്രണം ചെയ്തിട്ടുണ്ട്.
അതേസമയം കേരളം ഈ സാധ്യത വേണ്ടരീതിയിൽ ഉപയോഗിക്കാനുളള ശ്രമം പോലും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. വ്യവസായി സ്ഥലം ചോദിക്കുമ്പോള്‍ ഇരുന്നൂറ് കിലോമീറ്റര്‍ മാറിയുള്ള പെരുമ്പാവൂരും പാലക്കാടും ഒക്കെ നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഴിഞ്ഞത്തോട് അടുത്തുളള സ്ഥലങ്ങളില്‍ ഭൂമിവില കൂടുതലായതിനാല്‍ ഏറ്റെടുത്ത് ലീസിന് നല്‍കാന്‍ കഴിയില്ലെന്നാണ് വിശദീകരണം. ഇതോടെ കേരളത്തില്‍ നടപ്പിലാവേണ്ട പല പദ്ധതികളും തമിഴ്നാട്ടിലേക്ക് പോകും. ഇത്തരം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ഭൂമി അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. എസ്. ശബരീനാഥൻ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ നേരിട്ട് ഇറങ്ങുകയാണ് ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്സ്. തുറമുഖത്തിന് 15 കിലോമീറ്റർ ചുറ്റളവിലുള്ള ഭൂമി, വ്യവസായികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രസിഡന്‍റ് എസ് എന്‍ രഘുചന്ദ്രന്‍ നായർ പറഞ്ഞു. ലിങ്ക് റോഡുകളുടെ പണി കൂടി പൂര്‍ത്തിയായാലേ തിരുവനന്തപുരത്തിന് വികസനത്തിന്‍റെ ഗുണം ലഭിക്കൂ. ലഭ്യതയ്ക്കനുസരിച്ച് ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് വിസില്‍ CMD ദിവ്യ എസ്. അയ്യരും പറഞ്ഞത്.
വിഴിഞ്ഞം തുറമുഖത്തിൻ്റെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ പോരുന്ന ആസൂത്രണം സംസ്ഥാന സർക്കാരിനില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അവസരം പ്രയോജനപ്പെടുത്തി വിഴിഞ്ഞത്തിന്‍റെ ലാഭം കൊയ്യാന്‍ തമിഴ്നാട് ഒരുങ്ങിക്കഴിഞ്ഞു. പ്രാദേശികവികസനം കൂടി നടപ്പിലാക്കേണ്ട സർക്കാർ ഈ ഉത്തരവാദിത്തത്തിൽ നിന്നെല്ലാം പിന്നോട്ട് പോകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.