തൊടുപുഴ: സുരക്ഷാ ജീവനക്കാരനെ എ.ടി.എമ്മിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോടിക്കുളം വാരികുഴിയില്‍ വി.കെ. ബിനുവാണ് ( 58) മരിച്ചത്. തൊടുപുഴ- മൂവാറ്റുപുഴ റോഡില്‍ ആനക്കൂടിന് സമീപം കരൂർ വൈശ്യ ബാങ്കിന്റെ എ.ടി.എമ്മില്‍ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഇവിടത്തെ സുരക്ഷ ജീവനക്കാരനായിരുന്നു ബിനു. രാവിലെ എ.ടി.എമ്മിലെത്തിയ ബാങ്ക് ജീവനക്കാരാണ് കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.
തൊടുപുഴ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. ഭാര്യ: നിർമ്മല. മകള്‍: നീതു, ഗീതു, യദു. മരുമക്കള്‍: സുനില്‍, നവീൻ. സംസ്‌കാരം ഞായറാഴ്ച ഒന്നിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍.
Facebook Comments Box