ആലപ്പുഴ: ആലപ്പുഴയിലെ കാർത്തികപ്പള്ളിയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. ഭാഗികമായാണ് മേൽക്കൂര തകർന്നുവീണത്.
ഞായറാഴ്ച രാവിലെ ശക്തമായ കാറ്റിലും മഴയിലും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. അവധി ദിവസം ആയതിനാൽ തന്നെ വലിയ ദുരന്തമാണ് ഒഴിവായിപ്പോയത്. തകർന്നുവീണ കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നില്ല എന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കിയത്.
എന്നാൽ, ഈ കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിച്ചിരുന്നുവെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്. അപകടത്തിന് പിന്നാലെ ഇവിടുത്തെ മേശകളും ബെഞ്ചുകളും അധികൃതർ ഉടൻ തന്നെ മാറ്റുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്കൂളിൽ പ്രധാന അധ്യാപകന്റെ മുറിയുടെ സമീപത്തുള്ള മേൽക്കൂരയാണ് തകർന്നുവീണത്.
ഓഫീസ് മുറിയിലേക്ക് വിദ്യാർഥികൾ പോകുന്നത് ഇതുവഴിയാണ്. സ്കൂളിന് 200 വർഷത്തോളം പഴക്കമുണ്ട്. മേൽക്കൂര തകർന്നുവീണ കെട്ടിടത്തിന് 150 വർഷത്തിലേറെ പഴക്കമുണ്ട്. ഇതിനാൽ തന്നെ പഞ്ചായത്തിൽ നിന്ന് സ്കൂളിന് ഫിറ്റ്നസ് അനുവദിച്ചിരുന്നില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.
കെട്ടിടത്തിന് രണ്ട് വർഷമായി ഫിറ്റ്നസ് ഉണ്ടായിരുന്നില്ല. സ്കൂൾ പ്രവർത്തിച്ചിരുന്നത് താത്കാലിക ഫിറ്റ്നസിലാണ്. സ്കൂളിനായുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുകയാണ്. എന്നാൽ, ഇതിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ പഴയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.