കേന്ദ്രം കോർപറേറ്റുകളുടെ 
ഏജന്റ്‌ , കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ വിപണന കേന്ദ്രം ഒരുക്കാൻ കേന്ദ്രസർക്കാർ താൽപ്പര്യമെടുക്കുന്നില്ല : ഹന്നൻമൊള്ള

Spread the love



കെ വരദരാജൻ നഗർ (തൃശൂർ)

കേന്ദ്ര സർക്കാർ  കോർപറേറ്റുകളുടെ ഏജന്റായെന്ന്‌ കിസാൻസഭാ ജനറൽ സെക്രട്ടറി  ഹന്നൻമൊള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.    കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ വിപണന കേന്ദ്രം ഒരുക്കാൻ കേന്ദ്രസർക്കാർ താൽപ്പര്യമെടുക്കുന്നില്ല. കുത്തകകളുടെ താൽപ്പര്യങ്ങൾക്കായി കർഷകരുടെ ഭൂമിതന്നെ തട്ടിയെടുക്കാനാണ്‌ നീക്കം. ആദിവാസി മേഖലയിലെ ഭൂമി തട്ടിയെടുക്കാനും ശ്രമമുണ്ട്‌. കുടിയൊഴിപ്പിക്കലാണ്‌ ലക്ഷ്യം.  ഭൂമിയില്ലാതെ എങ്ങനെ ഗ്രാമീണ കർഷകരും ആദിവാസികളും കൃഷിയിറക്കും. 

വ്യവസായ ഉൽപ്പന്നങ്ങൾക്കെല്ലാം കുറഞ്ഞ വിൽപ്പന വിലയുണ്ട്‌. എന്തുകൊണ്ട്‌  കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ ഇങ്ങനെയൊരു സംവിധാനം രൂപപ്പെടുത്തിക്കൂടാ. 90 ശതമാനം കർഷകരും നഷ്ടത്തിലാണ്‌ കൃഷിനടത്തുന്നത്‌. ഇങ്ങനെ മുന്നോട്ടുപോകാനാവില്ല.   കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ കുറഞ്ഞ താങ്ങുവില വേണമെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്ര മോദി  അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനോട്‌ ആവശ്യപ്പെട്ടിരുന്നു. മോദി പ്രധാനമന്ത്രിയായപ്പോൾ അത്‌ നടപ്പാക്കിയില്ല.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതവും കർഷകർക്കാണ്‌. കാലം തെറ്റി പെയ്യുന്ന മഴയും  വേനലും കനത്തമഴയുമെല്ലാം കൃഷി നശിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ഫലപ്രദമായ വിള ഇൻഷുറൻസ്‌ പദ്ധതി വേണം.  കാർഷിക മേഖലയിലെ തളർച്ച ഗ്രമീണ സ്‌ത്രീത്തൊഴിലാളികളുടെ ദുരിതവും കൂട്ടും . ഇവർക്ക്‌ വലിയ അളവിൽ തൊഴിൽ നഷ്ടം സംഭവിക്കുന്നു. പട്ടിണിക്കാരുടെ എണ്ണവും കൂട്ടുന്നതാണ്‌ കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾ–- ഹന്നൻമൊള്ള പറഞ്ഞു. എം വിജയകുമാർ, അമ്രാറാം ,  എ സി മൊയ്‌തീൻ, കെ വി അബ്ദുൾഖാദർ, യു പി ജോസഫ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!