ബ്യൂണസ് ഐറീസ് > ലോകകപ്പ് ഫുട്‌ബോൾ ആഘോഷത്തിൽ പിന്തുണയുമായി കൂടെനിന്ന ആരാധകർക്ക് നന്ദി അറിയിച്ച് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ. കേരളത്തിലെയും, മറ്റു രാജ്യങ്ങളിലെയും അർജന്റീന ആരാധകർക്ക് നന്ദിയറിയിച്ച് ഒഫീഷ്യൽ പേജിൽ ട്വീറ്റ് ചെയ്‌തു. ഇന്ത്യയിലെ ആരാധകർക്ക് നന്ദി അറിയിക്കുന്നതിനൊപ്പം കേരളത്തെ പ്രത്യേകം എടുത്തുപറഞ്ഞാണ് ട്വീറ്റ്. ബംഗ്ലാദേശ്, പാകിസ്ഥാൻ രാജ്യങ്ങളിലെ ആരാധകർക്കും ഫെഡറേഷൻ നന്ദി അറിയിക്കുന്നു. വിസ്‌മയിപ്പിക്കുന്ന പിന്തുണയാണ് ഇവിടങ്ങളിൽനിന്ന് ലഭിച്ചതെന്ന് ട്വീറ്റിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box