നടന്‍ ഗോവിന്ദന്‍ കുട്ടിക്കെതിരെ വീണ്ടും ബലാത്സം​ഗ കേസ്‌

Spread the love



കൊച്ചി> നടനും എബിസി മലയാളം ന്യൂസ്‌ എംഡിയുമായ അടൂർ കടമ്പനാട്‌ നെല്ലിമുകൾ പ്ലാന്തോട്ടത്തിൽ ഗോവിന്ദൻകുട്ടിക്കെതിരെ (42) വീണ്ടും ബലാത്സം​ഗ കേസ്‌. കോഴിക്കോട്‌ സ്വദേശിനിയുടെ പരാതിയിൽ എറണാകുളം നോർത്ത്‌ പൊലീസാണ്‌ ബലാത്സം​ഗ കുറ്റത്തിന്‌ കേസെടുത്തത്‌. 2021ലും അതിന്‌ മുമ്പുമായി മൂന്ന് തവണ വിവാഹ വാഗ്ദാനം നൽകി ഗോവിന്ദൻകുട്ടി ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയിലുള്ളത്‌.

എബിസി മലയാളം ന്യൂസ്‌ ചാനലിൽ ജോലി അന്വേഷിച്ച്‌ എത്തിയതായിരുന്നു ഇവർ. തുടർന്ന്‌ പരിചയത്തിലായ ഗോവിന്ദൻകുട്ടി വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ്‌ പരാതി. നവംബറിൽ എറണകുളം സ്വദേശിനിയായ മറ്റൊരു യുവതിയും ഗോവിന്ദൻകുട്ടിക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ  നോർത്ത് പോലീസ് ഗോവിന്ദൻ കുട്ടിക്കെതിരെ കേസെടുത്ത് അന്വഷണം നടത്തി വരുന്നതിനിടെയാണ് കോഴിക്കോട്‌ സ്വദേശിനിയുടെ പരാതി ലഭിച്ചത്‌.

എബിസി മലയാളം യുട്യൂബ് ചാനലിൽ അവതാരകയായെത്തിയ യുവതിയാണ് വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗ ചെയ്‌തതായും മർദ്ദിച്ചതായും ആദ്യം പരാതി നൽകിയത്‌.  കേസുകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വാട്‌സാപ്പിലൂടെ നടൻ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ടായിരുന്നു. നടന്‌ എറണാകുളം ജില്ലാ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഗോവിന്ദൻകുട്ടിയ്‌ക്കെതിരെ പീഡന പരാതി നൽകിയതിന്‌ വധഭീഷണി മുഴക്കുകയും വ്യക്തിഹത്യ ചെയ്യുന്നതായും ഇവർ മറ്റൊരു പരാതിയും നോർത്ത്‌ പൊലീസിന്‌ നൽകിയിട്ടുണ്ട്‌. എബിസി മലയാളം റിപ്പോർട്ടറും വ്ലോഗറുമായ ആൻഡേഴ്‌സൺ എഡ്വേർഡ്‌ ഫെയ്സ്ബുക്കിൽ തന്നെയും അമ്മയേയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായിട്ടായിരുന്നു പരാതി.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!