അതേസമയം , തിങ്കളാഴ്ച വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് വിരമിക്കുന്ന കേരള സര്‍വകലാശാല വിസി ഡോ.വി.പി മഹാദേവന്‍ പിള്ളയ്ക്കെതിരായ അച്ചടക്ക നടപടിയും ഗവര്‍ണറുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.പ്രവൃത്തിദിനം ശനിയാഴ്ച കഴിഞ്ഞെങ്കിലും തിങ്കളാഴ്ച അർധരാത്രിവരെ മഹാദേവൻപിള്ളയാണ് വി.സി.
അവധിയാണെങ്കിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്ഭവനിലെ ഗവർണറുടെ സെക്രട്ടേറിയറ്റ് പ്രവർത്തിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. 25-ന് അദേഹം ഡൽഹിക്ക് മടങ്ങുംമുമ്പ് ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. അവസാന നിമിഷം വിസിക്കെതിരെയുള്ള അച്ചടക്ക നടപടി ഒഴിവാക്കാന്‍ ഗവര്‍ണ്ണര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ട്.
Also Read-സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും
നിയമനത്തിനായി പാനലിനുപകരം ഒരുപേരുമാത്രം വി.സി.നിർണയസമിതി ശുപാർശചെയ്തെന്നതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കെടിയു വിസി നിയമനം റദ്ദാക്കിയത്. സമാനസ്ഥിതിയാണ് എം.ജി, കണ്ണൂർ, സംസ്കൃതം, ഫിഷറീസ്, മലയാളം സർവകലാശാലകളിലുമുള്ളത്. ഈ സർവകലാശാലകളിലും വിസി പദവിയിലേക്ക് ഒറ്റപ്പേര് മാത്രമാണ് ശുപാർശചെയ്തിരുന്നത്.
സുപ്രീംകോടതിവിധി മറ്റു സർവകലാശാലകളുടെ കാര്യത്തിൽ ഗവർണർക്ക് ബാധകമാക്കാമെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. എന്നാല്‍ ഇത്രയും കടുത്ത നിലപാടിലേക്ക് ഗവർണർ ഉടന്‍ പോകുമോയെന്ന കാര്യം വ്യക്തമല്ല.
Also Read-കോടതി വിധിയില്‍ ഒരു വിസി പുറത്ത്; കേരളത്തിലെ ആ അഞ്ച് വിസിമാരുടെ ഗതി എന്താകും ?
അതേസമയം, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. സീനിയർ അഭിഭാഷകരുടെ നിയമ ഉപദേശം ലഭിച്ച ശേഷം ഹർജി ഫയൽ ചെയ്യുന്നതിനുള്ള തുടർ നടപടികൾ സർക്കാർ സ്വീകരിക്കും. സുപ്രീം കോടതി വിധി മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തെ ബാധിക്കാൻ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.