കാസർകോട്> ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എടുക്കുന്നത് തീർത്തും സങ്കുചിതമായ നിലാപാടാണൈന്ന് മന്ത്രി എം ബി രാജേഷ്. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടി ഉയർത്തിയത് മതേതര മനസിന്റെ പ്രഖ്യാപിത നിലപാടാണ്. കേരളത്തിലെ ജനങ്ങളും ഈ നിലപാടിനൊപ്പമാണ്.
ഗവർണറുടെ നിലപാട് വിശാലമായ അർഥത്തിൽ കാണാതെ, സങ്കുചിതമായ നിലപാടെടുത്ത് സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നത് പ്രതിപക്ഷനേതാവ് പരിശോധിക്കണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു. കാസർകോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box