ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാവുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഷിബു ബേബി ജോണ്‍ ആണ് നിർമ്മാണം. ആന്ധ്രപ്രദേശായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷന്‍. കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌ത ‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് ലിജോയുടെ ഏറ്റവും പുതിയ പ്രൊജക്‌ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.
‘എന്റെ അടുത്ത പ്രോജക്‌ട് ഇന്ത്യൻ സിനിമയിലെ ഏറ്റവും ആവേശമുള്ള കഴിവുള്ള സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ പ്രൊജക്‌ട് നിർമ്മിക്കുന്നത്’ എന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ