തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കന്യാകുമാരി സന്ദർശിക്കും. തിരുവനന്തപുരത്തു നിന്ന് രാവിലെ 8.25നു വിമാനമാർഗം രാഷ്ട്രപതിയും കുടുംബാംഗങ്ങളും കന്യാകുമാരിയിലേക്കു പോകും. സന്ദർശന ശേഷം രാവിലെ 11.25നു തിരുവനന്തപുരത്തേക്കു മടങ്ങിയെത്തി ഉച്ചഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്കു തിരിക്കും.
തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽനിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണു ഉച്ചയ്ക്ക് 1.35നാണു ലക്ഷദ്വീപിലേക്കു പോകുന്നത്.
Also Read- റോഡരികിൽ കാത്തുനിന്ന കുരുന്നുകൾക്ക് രാഷ്ട്രപതിയുടെ ‘സർപ്രൈസ് മധുരം’
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപെട്ട് വിപുലമായ ക്രമീകരണങ്ങളാണ് കവരത്തി ദ്വീപിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. 3000 ൽ അധികം വരുന്ന ജനങ്ങളെ ഉൾക്കൊള്ളിക്കാവുന്ന രാഷ്ടപതി ദ്വീപ് നിവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന കവരത്തിയുടെ പടിഞ്ഞാറ് ഭാഗത്തെ ജെട്ടിയുടെ തീര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധി സ്റ്റേജും പരിസര പ്രദേശങ്ങളും ഒരുങ്ങിയിട്ടുള്ളത്. ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും അഡ്മിനിസ്റ്റർ പ്രഫുൽ പട്ടേൽ നേരിൽ സന്ദർഷിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ കൈമാറി.
Also Read- രാഷ്ട്രപതി അമൃതപുരിയിലേക്ക് ; കായംകുളത്തെ എൻ.ടി.പി.സി. മൈതാനത്ത് വരവേല്‍പ്പ്
ലക്ഷദ്വീപ് പോലീസിന്റെ മേൽ നോട്ടത്തിൽ അന്തിമ ഘട്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി കവരത്തി ഹെലിപ്പാഡ് മുതൽ ഗാന്ധി സ്റ്റേജ് വരെ രാഷ്ട്രപതി സഞ്ചരിക്കുന്ന പാഥയിൽ ഗതാഗത നിയന്ത്രണവും വാഹന വ്യൂഹങ്ങളുടെ റിഹേസൽ പര്യടനങ്ങളും നടത്തി. ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.