രാജ്ഭവനിലെ മാധ്യമസമ്പർക്കത്തിൽ ഒരു വിഭാഗം മാധ്യമങ്ങളെ പങ്കെടുപ്പിക്കാത്തതിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. രാജ്ഭവനിലെ കൂടിക്കാഴ്ചയിൽ എല്ലാ മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചില്ല. കൈരളി, ജയ്ഹിന്ദ്, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകൾക്കാണ് ഗവര്‍ണര്‍ നടത്തിയ മാധ്യമസമ്പർക്കത്തിൽ അനുമതി ലഭിക്കാഞ്ഞത്.
#KeralaRajBhavan had not “barred any channel from Press Meet” as some reports allege.Mediapersons who requested for interview on 24 Oct were invited at a common time, due to paucity of time. This interaction was misunderstood by some as “Press conference”:PRO, KeralaRajBhavan
— Kerala Governor (@KeralaGovernor) October 25, 2022
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒൻപത് സർവകലാശാല വൈസ് ചാൻസലർമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ഇന്നലെ പ്രതികരണം ആരാഞ്ഞപ്പോൾ ‘മാധ്യമപ്രവർത്തകരോട് സംസാരിക്കാമെന്നും എന്നാൽ പാർട്ടി കേഡർമാരോട് സംസാരിക്കാനില്ലെന്നായിരുന്നു’ ഗവർണര്‍ പ്രതികരിച്ചത്.
‘എന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാജ്ഭവനിലേക്ക് അഭ്യർത്ഥന അയയ്‌ക്കാം. നിങ്ങളോട് സംസാരിക്കുമെന്ന് ഞാൻ ഉറപ്പാക്കും. എന്നാൽ നിങ്ങളിൽ ആരാണ് യഥാർത്ഥ പത്രപ്രവർത്തകനെന്നും മാധ്യമങ്ങളുടെ വേഷം കെട്ടിയ കേഡർമാർ ആരെന്നും എനിക്കറിയില്ല. മാത്രമല്ല, കേഡറുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ലെ’ന്നുമാണ് ഗവർണർ പറഞ്ഞിരുന്നത്.
Also Read-‘മാധ്യമപ്രവർത്തകരോട് സംസാരിക്കാം; പാർട്ടി കേഡർമാർക്ക് മറുപടിയില്ല’: ഗവർണർ
പ്രതികരണം മെയിലിലൂടെ ആവശ്യപ്പെട്ടവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയെന്നായിരുന്നു വിശദീകരണം. വാർത്തകൾ വളച്ചൊടിച്ചത് തിരുത്താൻ പറഞ്ഞിട്ട് ചെയ്യാത്തവരെയും താൽപര്യമില്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.