മംഗലപുരം > വിവാഹാലോചന നിരസിച്ചതിന് യുവതിയുടെ വീടിനുമുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്. തൃശൂർ സ്വദേശി ശ്യാംപ്രകാശ് (32) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. 80 ശതമാനം പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്യാം പ്രകാശിന്റെ നില ഗുരുതരമാണ്.
വേങ്ങോട് മലമുകളിൽ പ്രദേശത്താണ് ശ്യാം ആത്മഹത്യാശ്രമം നടത്തിയത്. രണ്ടുവർഷമായി സുഹൃത്തുക്കളായിരുന്നു എന്ന പരിചയത്തിലാണ് വിവാഹാലോചനയുമായി ശ്യാം പ്രകാശിന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിലെത്തിയത്. എന്നാൽ യുവതിയും വീട്ടുകാരും വിവാഹത്തിന് വിസമ്മതിച്ചു. ഇതിന്റെ മനോവിഷമത്തിൽ പിന്നീട് ബൈക്കിലെത്തി ശ്യാംപ്രകാശ് കന്നാസിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അരമണിക്കൂറോളം പൊള്ളലേറ്റ് കിടന്ന യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ