സൂറിച്ച് > ആറ് വർഷത്തിനിടെ ആദ്യമായി അർജന്റീന ഫിഫ ലോക റാങ്കിംഗിന്റെ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. പനാമയ്‌ക്കെതിരെയും കുറക്കാവോയ്‌ക്കെതിരെയും സൗഹൃദ മത്സരങ്ങളിലെ വിജയത്തോടെയാണ് അർജന്റീന ഒന്നാമതെത്തിയത്. മൊറൊക്കോയോട് തോറ്റ ബ്രസീൽ രണ്ട് സ്ഥാനങ്ങൾ നഷ്‌ടപ്പെട്ട് മൂന്നാമതെത്തി. യുവേഫ യൂറോ യോഗ്യതാ മത്സരത്തിൽ നെതർലാൻഡ്‌സിനെയും റിപ്പബ്ലിക് ഓഫ് അയർലൻഡിനെയും തോൽപ്പിച്ച് ഫ്രാൻസും ബ്രസീലിനെ മറികടന്ന് രണ്ടാംസ്ഥാനത്ത് എത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box