തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കേരളത്തിലെത്തിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയാമായിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍ വലിയ വരവേല്‍പ്പാണ് ട്രെയിനിന് നല്‍കിയത്. ഇതിനു പിന്നാലെ ട്രെയിന്‍ വരവിനു പിന്നിലെ രാഷ്ട്രീയം തുറന്നുകാട്ടി സിപിഎം പ്രവര്‍ത്തകരും രംഗത്തുണ്ട്. ഇതിനിടെയിലാണ് കെ റെയിലിന്റെയും വന്ദേഭാരതിന്റെയും ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തിക്കാട്ടി സ്വാമി സന്ദീപാനന്ദഗിരി തന്റെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
വന്ദേഭാരത് ട്രെയിൻ കേരളത്തിൽ… നല്ലത്.. പക്ഷേ തള്ളുകൾ വസ്തുതകൾ അറിഞ്ഞ് തള്ളുക. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 കിലോമീറ്റർ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വന്ദേഭാരത് ചാർജ്: 2138 രൂപ. സമയം: 8 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കെഎസ്ആര്‍ടിസി മിന്നൽ ബസ് ചാർജ്: 671 രൂപ. സമയം: 9 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നിർദിഷ്ട കെ-റെയിൽ ചാർജ്: 1325 രൂപ. സമയം: 3 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഫ്ലൈറ്റ് ചാർജ്: 2897 രൂപ… സമയം: 1 മണിക്കൂർ.. വിഷു ആശംസകള്‍..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.