കൊല്ലം: കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ യുവാവ് ട്രെയിനിൽനിന്നുവീണ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽ ആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്. കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
രാവിലെ 7.30നു പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. കണ്ണൂരിൽ മരപ്പണിക്കാരനായ ആനന്ദ് കൃഷ്ണൻ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് പോവുകയായിരുന്നു. രാവിലെ ട്രെയിനിൽ നിന്നു പല്ല് തേക്കുമ്പോൾ കാറ്റിൽ അടഞ്ഞ വാതിൽ തട്ടി ആനന്ദ് കൃഷ്ണൻ തെറിച്ചു വീഴുകയായിരുന്നു എന്ന വിവരമാണ് റെയിൽവേ അധികൃതരിൽ നിന്നു ലഭിച്ചതെന്ന് സഹോദരൻ അനൂപ് കൃഷ്ണൻ പറഞ്ഞു.
Also read-ജീവപര്യന്തം തടവുകാരന്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചു
മൃതദേഹം രാത്രി വൈകി വിശ്വപുരത്തെ കുടുംബ വീട്ടിലേക്കു കൊണ്ടു വന്നു. സംസ്കാരം ഇന്ന്. കരിഞ്ച കിഴക്കുംകര പുത്തൻ വീട്ടിൽ കൃഷ്ണൻ ആശാരി അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനായ ആനന്ദ് കൃഷ്ണൻ കഴിഞ്ഞ 17 വർഷമായി കണ്ണൂരിലാണ്. ഭാര്യ കണ്ണൂർ സ്വദേശി അഞ്ചുന. മകൻ: ആത്മദേവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.