
ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റ്
ഹര്‍ദിക് പാണ്ഡ്യ ടി20 ലോകകപ്പില്‍ ഉപയോഗിക്കുന്ന ബാറ്റ് പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. അതിന്റെ അടിഭാഗത്തിന്റെ ആകൃതി മറ്റ് ബാറ്റുകളെപ്പോലെയല്ല. യു ആകൃതിയിലാണ് ഹര്‍ദിക്കിന്റെ ബാറ്റിന്റെ അടിഭാഗമുള്ളത്. ഇത് ധോണി ടി20 ലോകകപ്പില്‍ ഉപയോഗിച്ചിരുന്ന ബാറ്റുപോലെയാണ്. ഇത്തരത്തില്‍ ബാറ്റ് ഉണ്ടാവുമ്പോള്‍ കൂടുതല്‍ ടൈമിങ് താരങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. കൂടുതല്‍ പവര്‍ പന്തില്‍ സൃഷ്ടിക്കാനും ബാറ്റിന്റെ ഈ ആകൃതി സഹായിക്കുന്നു.
ധോണിയുടെ ഉപദേശ പ്രകാരമാണ് ഹര്‍ദിക് ഇത്തരത്തിലുള്ള ബാറ്റ് ഉപയോഗിക്കുന്നത്. ‘2019ലെ ടി20 ലോകകപ്പിന് മുമ്പാണ് ധോണി ബാറ്റിന്റെ അടിഭാഗത്ത് വ്യത്യാസം വരുത്തിയ ബാറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. അതിന് ശേഷം ഇപ്പോള്‍ പല ഇന്ത്യന്‍ താരങ്ങളും ഇത്തരത്തിലുള്ള ബാറ്റ് നിര്‍മ്മിച്ച് തരാന്‍ ആവിശ്യപ്പെടുന്നുണ്ട്.-എസ്ജി ബാറ്റ് നിര്‍മ്മാതാക്കളുടെ മാനേജിങ് ഡയറക്ടര്‍ പരാസ് ആനന്ദ് പറഞ്ഞു.
Also Read : T20 World Cup 2022: മണ്ടന്‍ ക്യാപ്റ്റന്‍!, ബാബറിനെ പുറത്താക്കൂ, പാക് ആരാധകര്‍ കലിപ്പില്‍

രാഹുലും ഇതേ ബാറ്റ് ഉപയോഗിക്കുന്നു
കെ എല്‍ രാഹുലും ഉപയോഗിക്കുന്നത് ഇതേ ബാറ്റാണ്. എങ്ങനെയാണ് ഈ ബാറ്റ് ബാറ്റ്‌സ്മാനെ സഹായിക്കുന്നത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ഈ ബാറ്റിന്റെ ആകൃതി സഹായിക്കും. അതിവേഗ പേസര്‍മാരെ പെട്ടെന്ന് ബാറ്റുയര്‍ത്തി നേരിടാന്‍ ഈ ആകൃതി സഹായിക്കും. കൂടാതെ ബാറ്റിന്റെ അഗ്രഭാഗത്ത് കൂടുതല്‍ പവര്‍ ലഭിക്കാനും ഈ ആകൃതി സഹായിക്കും. ടി20യില്‍ ബാറ്റ്‌സ്മാന്‍ക്ക് വലിയ സിക്‌സുകള്‍ പറത്താന്‍ ഈ ബാറ്റിന്റെ ആകൃതി സഹായിക്കും.

എംഎസ് ധോണിയുടെ ബാറ്റിന്റെ സവിശേഷത
എംഎസ്ഡി 7 ലിമിറ്റഡ് എഡിഷന്‍ ബാറ്റാണ് ധോണി ഉപയോഗിച്ചത്. ധോണിയുടെ ബാറ്റിന്റെ ഭാരം 1.1 കിലോ മുതല്‍ 1.25 കിലോഗ്രാം വരെയാണ്. ധോണി പൊതുവേ അല്‍പ്പം ഭാരം കൂടുതലുള്ള ബാറ്റാണ് ഉപയോഗിക്കുന്നത്. വലിയ ഷോട്ടുകള്‍ കളിക്കുമ്പോള്‍ ഇത് ധോണിയെ സഹായിക്കുന്നുണ്ട്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇപ്പോള്‍ ധോണിയുടെ അതേ രൂപത്തിലുള്ള ബാറ്റ് ഉപയോഗിക്കുന്നത്. ഇത് വലിയ ഷോട്ടുകള്‍ കളിക്കാന്‍ അവര്‍ക്ക് കരുത്ത് പകരുന്നുണ്ട്. എന്നാല്‍ ധോണിയുടെ ഈ ബാറ്റിന്റെ തന്ത്രം വിജയകരമായി നടപ്പിലാക്കാന്‍ കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവര്‍ക്ക് സാധിക്കുന്നുണ്ടോയെന്ന കാര്യം സംശയമാണ്.