പ്രതീകാത്മക ചിത്രം
- Last Updated :
മറ്റ് വിദ്യാർത്ഥികൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും ഇടുക്കിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നാം വർഷ ജിയോളജി വിദ്യാർത്ഥിയായ അഭിജിത്ത് റാന്നി സ്വദേശിയാണ്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
എടപ്പാളിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവ് കാറിടിച്ച് മരിച്ചു. കോലൊളമ്പ് വല്യാട് സ്വദേശി 31 വയസുകാരൻ വിപിൻ ദാസാണ് മരിച്ചത്. എടപ്പാൾ തുയ്യത്ത് വച്ച് നായയെ ഇടിച്ചു മറിഞ്ഞ യുവാവിനെ പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
Also Read-ഛർദ്ദിക്കുന്നതിനിടെ ഭക്ഷണം ശിരസിൽ തങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം
ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന വിപിൻ ദാസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടയർ കടയിൽ ജോലി ചെയ്യുന്ന യുവാവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.