എരുമേലിയിൽ മരുന്ന് വിതരണത്തിനെത്തിയ ട്രാവലർ അപകടത്തിൽ പെട്ട് കാഞ്ഞിരപ്പള്ളി മൃഗാശുപത്രിയിലെ ക്ലാർക്ക് മരിച്ചു. എരുമേലിയിൽ മരുന്ന് വിതരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വെറ്ററിനറി ജീവനക്കാർ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. കാഞ്ഞിരപ്പള്ളി മൃഗാശുപത്രിയിലെ ക്ലാർക്ക് ചേർപ്പുങ്കൽ കൊഴുവനാൽ സ്വദേശി ഗോകുൽ ഭവനിൽ ഗോകുൽ ശങ്കറാ(35)ണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ അനിമോൻ (35) വെറ്ററിനറി വകുപ്പിലെ ഡ്രൈവർ ബിജു തോമസ് (52) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ എരുമേലി – മു ക്കൂട്ടുതറ ശബരിമല പാതയിൽ ചെമ്പകപ്പാറയിൽ വെച്ചായിരുന്നു അപകടം. മഴയിൽ വാഹനം തെന്നി നിയന്ത്രണം തെറ്റി മരത്തിൽ ഇടിയ്ക്കുകയായിരുന്നു. മുക്കൂട്ടുതറ മേഖലയിൽ സർക്കാർ ഡിസ്‌പെൻസറികളിൽ മരുന്നുകൾ എത്തിച്ച ശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.