Four Wheelers
oi-Charls C Thomas
വാഹനവിപണിയിൽ മികച്ച മുന്നേറ്റം നടത്തികൊണ്ടിരിക്കുകയാണ് മഹീന്ദ്ര ഇപ്പോൾ. മഹീന്ദ്ര XUV300 TurboSport ന് നിരവധി ആരാധകരും അത് പോലെ തന്നെ കസ്റ്റമേഴ്സും ഉണ്ട്. സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന BS6 ഘട്ടം II എമിഷൻ മാനദണ്ഡങ്ങൾ കാരണം രാജ്യത്തെ വാഹന നിർമാതാക്കളെല്ലാം വില വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
W8 TGDi ഡ്യുവൽ-ടോൺ വേരിയൻ്റിന് 36000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. W8 (O) TGDI ഡ്യുവൽ-ടോൺ വേരിയൻ്റിന് 40000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. വാഹനത്തിൻ്റെ ഇപ്പോഴത്തെ എക്സ്ഷോറൂം വില എന്ന് പറയുന്നത് 10.71 ലക്ഷം മുതൽ 13.30 ലക്ഷം രൂപ വരെയാണ്. W6, W8, W8(O) പെട്രോള്‍ മാനുവല്‍ എന്നീ മൂന്ന് വകഭേദങ്ങളിലും ആറ് കളര്‍ ഓപ്ഷനുകളിലുമാണ് വാഹനം ലഭിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ് കാറില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ മോഡല്‍ എക്സ്റ്റീരിയര്‍ അപ്ഡേറ്റുകളുടെ ഒരു ശ്രേണി തന്നെയാണ് കമ്പനി അവതരിപ്പിക്കുന്നത്. മുന്‍വശത്ത്, പിയാനോ ബ്ലാക്ക് ഫിനിഷിലും ഓള്‍-ബ്ലാക്ക് ഒആര്‍വിഎമ്മുകളിലും റെഡ് ഗ്രില്‍ ഇന്‍സേര്‍ട്ടുകള്‍ പോലെയുള്ള സമര്‍പ്പിത സ്പോര്‍ട്ടി ഡിസൈന്‍ ആക്സന്റുകള്‍ ഉണ്ട്. ഉള്ളില്‍ ലെതറെറ്റ് സീറ്റുകളും ക്രോം ഫിനിഷ് പെഡലുകളുമുള്ള ഒരു ബ്ലാക്ക് ഇന്റീരിയര്‍ ഉണ്ട്. കൂടാതെ, കാറിന് ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ ലഭിക്കുകയും ചെയ്യുന്നു. XUV300 TGDi നാല് പുതിയ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് – 3 പുതിയ ഡ്യുവല്‍-ടോണ്‍ നിറങ്ങള്‍ – ബ്ലാക് റൂഫ് ടോപ്പുള്ള ബ്ലേസിംഗ് ബ്രോണ്‍സ്, വൈറ്റ് റൂഫ് ടോപ്പുള്ള നാപ്പോളി ബ്ലാക്ക്, ബ്ലാക്ക് റൂഫ് ടോപ്പുള്ള പേള്‍ വൈറ്റ്, മോണോടോണില്‍ ബ്ലേസിംഗ് ബ്രോണ്‍സ്.
പെർഫോമൻസിൻ്റെ കാര്യത്തില്‍, പുതിയ XUV300 TGDi 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. സുരക്ഷയുടെ കാര്യത്തില്‍ XUV300 ടര്‍ബോസ്പോര്‍ട്ടിന് എല്ലാ 4-ഡിസ്‌ക് ബ്രേക്കുകളും ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകളും 6 എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റുള്ള ESP, എബിഎസ്, പാസഞ്ചര്‍ എയര്‍ബാഗ് ഡീആക്ടിവേഷന്‍ സ്വിച്ച്, ISOFIX സീറ്റുകള്‍, കോര്‍ണര്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള മറ്റ് സുരക്ഷാ സവിശേഷതകളും ലഭിക്കുന്നു.
മോഡലിൻ്റെ എതിരാളിയായി കാണുന്നത് ഹ്യുണ്ടായി N ലൈൻ മോഡലിനെയാണ്. ഏപ്രിൽ മാസം മുഴുവനായി 62,294 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്താൽ 36 ശതമാനത്തിൻ്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. എസ്‌യുവികളിൽ നിന്നാണ് മഹീന്ദ്ര ഏറ്റവും കൂടുതൽ വിൽപ്പന നേടുന്നത്. ഏപ്രിൽ മാസം 20,231 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റത്. കൊമേഴ്സ്യൽ വാഹനങ്ങളിൽ പുതിയ ബെലേറോ മാക്സ് പിക്അപ്പ് അവതരിപ്പിച്ചത് ഒരു മികച്ച നേട്ടമായി കമ്പനി കാണുന്നുണ്ട്. പുത്തൻ ഥാറും, XUV700 എസ്‌യുവിയുമെല്ലാം ഉണ്ടാക്കിയെടുത്ത ഓളം വേറെ ലെവലിലെത്തിക്കാനും സ്കോർപിയോ N പതിപ്പിലൂടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കായി.
ഒന്നാംതലമുറ ആവർത്തനവുമായി ഒരു സാമ്യതയുമില്ലാതെ ഉടച്ചുവാർത്തെത്തിയ ഈ വാഹനം ഇന്ന് ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. അടുത്തിടെ കമ്പനി പുറത്തുവിട്ട വിവരം അനുസരിച്ച് 1.19 ലക്ഷം യൂണിറ്റുകളാണ് ബ്രാൻഡ് ഇനിയും വിതരണം ചെയ്യാനുള്ളത്. അതിനിടയ്ക്ക് വിദേശ വിപണികളിലേക്കുള്ള സ്കോർപിയോയുടെ കയറ്റുമതിയും മഹീന്ദ്ര തുടങ്ങിയിരുന്നു. മഹീന്ദ്ര അടുത്തിടെ ഓസ്‌ട്രേലിയൻ വിപണിയിൽ സ്‌കോർപിയോ N അവതരിപ്പിക്കുകയുണ്ടായി.
അവിടെ ഇതിനകം തന്നെ സ്‌കോർപിയോ ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് വൻജനപ്രീതിയുമായി അരങ്ങുതകർക്കുന്നതിനിടെയാണ് N മോഡലിന്റെ വരവ് തന്നെ. എസ്‌യുവി ഇന്ത്യയിൽ നിർമ്മിക്കുകയും ഡീസൽ-ഓട്ടോമാറ്റിക് രൂപത്തിലാണ് ഓസ്‌ട്രേലിയൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത്.ADAS ഫീച്ചർ കൂടിയെത്തുന്നതോടെ സ്കോർപിയോ N വേറെ ലെവലാവും. കമ്പനിയുടെ എല്ലാ മോഡലുകള്‍ക്കും പുതുതലമുറ ഭാവം കൈവന്നതോടെ ഈ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിച്ച് എത്തുകയാണിപ്പോൾ.
ഇതിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ളതാവട്ടെ സ്കോർപിയോ എസ്‌യുവികൾക്കാണ് താനും. കിടിലൻ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ, സേഫ്റ്റി, കണക്റ്റിവിറ്റി ഫീച്ചറുകൾ പോലുള്ള എല്ലാ സൌകര്യങ്ങളും വാഹനത്തിലുണ്ട്. 13.05 ലക്ഷം രൂപ മുതൽ 24.51 ലക്ഷം വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
English summary
Mahindra hiked the price of xuv 300 turbosport