ഗിന്നസ് റെക്കോഡും വിടാതെ ഹീറോ വിഡ; ഓലക്കും ഏഥറിനും പറ്റുമോ ഇതുപോലെ?

Spread the love


Two Wheelers

oi-Aneesh Rahman

തങ്ങളുടെ ഇലക്ട്രിക് മൊബിലിറ്റി ഉപവിഭാഗമായ വിഡയുടെ ആദ്യ ഓഫറിംഗായ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ഗിന്നസ് ലോക റെക്കോഡിട്ട് ഹീറോ മോട്ടോകോര്‍പ്. ജയ്പൂരിലെ കമ്പനിയുടെ ഗവേഷണ വികസന കേന്ദ്രത്തില്‍ 24 മണിക്കൂര്‍ നിര്‍ത്താതെ ഓടിയാണ് വിഡ V1 ലോക റെക്കോഡ് തിരുത്തിക്കുറിച്ചത്.

24 മണിക്കൂറിനുള്ളില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ റിലേയില്‍ ഒരു ടീം ഏറ്റവും കൂടുതല്‍ ദൂരം പിന്നിട്ടതിനുള്ള റെക്കോഡാണ് വിഡ V1 സ്വന്തമാക്കിയത്. 1780 കി.മീ അതായത് 1106.04 മൈല്‍ ദൂരമാണ് 24 മണിക്കൂറിനിടെ ഹീറോ വിഡ V1 പിന്നിട്ടത്. ജയ്പൂരിലെ ഹീറോ സെന്റര്‍ ഫോര്‍ ഇന്നൊവേഷനില്‍ വെച്ച് ഏപ്രില്‍ 20 മുതല്‍ 21 വരെയുള്ള സമയത്തിനിടെയായിരുന്നു റെക്കോഡ് നേട്ടം. 350 കിലോമീറ്ററായിരുന്നു മുന്‍ റെക്കോഡ്.

ഏപ്രില്‍ 20 ന് രാവിലെ 6:45-നാണ് ഹീറോ വിഡ റെക്കോര്‍ഡ് ശ്രമം ആരംഭിച്ചത്. ആറ് റൈഡര്‍മാര്‍ അടങ്ങുന്ന ടീം റിലേ ഫോര്‍മാറ്റില്‍ മാറിമാറിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. 2 മണിയോടെ ഹീറോ വിഡ V1 നിലവിലുള്ള റെക്കോര്‍ഡ് തകര്‍ത്തു. ശേഷം 1780 കിലോമീറ്റര്‍ കൂടി ഓടിപ്പൂര്‍ത്തിയാക്കിയ ശേഷമാണ് ഹീറോ വിഡ V1 റെക്കോഡ് പുസ്തകത്തിലേക്ക് ഓടിക്കയറിയത്. അതേ ദിവസം രാവിലെ 6:45-ന് അവസാന ലാപ്പ് പൂര്‍ത്തിയാക്കി.

വെറും 20 സെക്കന്‍ഡിനുള്ളില്‍ ബാറ്ററികള്‍ മാറ്റി CIT എഞ്ചിനിയര്‍മാരും റെക്കോഡ് നേട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ചു. റെക്കോഡ് ശ്രമം നടക്കുന്നതിനിടെ ആംബിയന്റ് താപനില 40 ഡിഗ്രി സെല്‍ഷ്യസിലും ട്രാക്കിലെ താപനില 50 ഡിഗ്രിയിലും കൂടുതലായിരുന്നുവെന്നാണ് കമ്പനി പറയുന്നത്. കടുത്ത ചൂടിലും ഇവി മികച്ച പെര്‍ഫോമന്‍സ് പുറത്തെടുത്തതായി ഹീറോ വ്യക്തമാക്കി.

V1 പ്ലസ്, V1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹീറോ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാകുന്നത്. എന്നാല്‍ ലോക റെക്കോഡ് ശ്രമത്തില്‍ ഏത് ഇലക്ട്രിക് സ്‌കൂട്ടറാണ് ഉപയോഗിച്ചതെന്ന കാര്യം ഹീറോ വ്യക്തമാക്കിയിട്ടില്ല. ഒറ്റ ചാര്‍ജില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ 165 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ ദീര്‍ഘകാലത്തെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് വിഡ V1 കൊണ്ടുവന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ എത്രത്തോളം കടുപ്പമേറിയതും മോടിയുള്ളതുമാണെന്നത് ജയ്പൂരിലെ റെക്കോഡ് നേട്ടം സൂചിപ്പിക്കുന്നതിനാല്‍ വിഡ V1-നായി ഹീറോ സമയമെടുത്തത് ശരിയായിരുന്നുവെന്ന് തെളിയുന്നു.

വില്‍പ്പന കൂട്ടുന്നതിനായി അടുത്തിടെ ഹീറോ വിഡ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ചിരുന്നു. ഇതേ ആവശ്യത്തിനായി ഇലക്ട്രിക് ടൂവീലര്‍ വിപണിയിലെ മുമ്പന്‍മാരായ ഓല ഇലക്ട്രിക്കും ഏഥര്‍ എനര്‍ജിയും കുറഞ്ഞ വിലയില്‍ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുകയായിരുന്നു. ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പ്രാരംഭ വില കൈവരിക്കാനാണ് ഇപ്പോള്‍ കമ്പനികളുടെയെല്ലാം ശ്രമം.

ഓലയും ഏഥറും ഇത് പ്രാവര്‍ത്തികമാക്കി. എന്നാ വിഡ V1 ഇവിയുടെ വില കുറച്ചാണ് ഹീറോ എതിരാളികളോട് മത്സരിക്കുന്നത്. വിഡ V1 പ്ലസിന് 25,000 രൂപയും വിഡ V1 പ്രോയ്ക്ക് 20,000 രൂപയുമാണ് കമ്പനി വെട്ടിക്കുറച്ചത്. വിഡ V1 പ്ലസ്, V1 പ്രോ എന്നിവക്ക് ഇപ്പോള്‍ യഥാക്രമം 1.20 ലക്ഷം രൂപയും 1.40 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

സംസ്ഥാന സബ്‌സിഡി കൂടി വരുന്നതോടെ ഈ വില ഇനിയും കുറയും. നേരത്തെ V1 പ്ലസിന് 1.45 ലക്ഷം രൂപയും V1 പ്രോയ്ക്ക് 1.59 ലക്ഷം രൂപയുമായിരുന്നു വില വന്നിരുന്നത്. പുതുക്കിയ വില ഫെയിം II സബ്സിഡിയും പോര്‍ട്ടബിള്‍ ചാര്‍ജറും ഉള്‍പ്പെടെയാണെന്നതും ശ്രദ്ധേയമാണ്.

ഹീറോ വിഡ ഇവി നിലവില്‍ ബെംഗളൂരു, ഡല്‍ഹി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് വിപണനം ചെയ്യുന്നത്. കേരളത്തില്‍ ഇപ്പോള്‍ വിഡ മോഡലുകളുടെ വില്‍പ്പന കമ്പനി ആരംഭിച്ചിട്ടില്ല. പൂനെ, അഹമ്മദാബാദ്, നാഗ്പൂര്‍, നാസിക്, ഹൈദരാബാദ്, ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നീ എട്ട് നഗരങ്ങളില്‍ കൂടി കമ്പനി വിപുലീകരണ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.

English summary

Hero vida v1 sets new guinness world record greatest distance on an electric scooter in 24 hours

Story first published: Thursday, May 11, 2023, 11:13 [IST]





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!