ഇനി അധികനാൾ ഇല്ല! ഫൈവ് ഡോർ മഹീന്ദ്ര ഥാറിന്റെ അരങ്ങേറ്റം ഓഗസ്റ്റ് 15 -ന്

Spread the love


Four Wheelers

oi-Manu Kurian

നാളുകളേറെയായി നമ്മൾ ഏവരും കാത്തിരിക്കുന്ന ഒരു വാഹനമാണ് മഹീന്ദ്ര ഥാറിന്റെ ഫൈവ് ഡോർ പതിപ്പ്. എസ്‌യുവി ഉടൻ എത്തും, അടുത്ത മാസം എത്തും, വർഷാവസാനം എത്തും എന്നൊക്കെ കുറെയായി കേൾക്കുന്നു. എന്നാൽ ഇപ്പോൾ ഡീലർ സോഴ്സുകൾ നൽകുന്ന റിപ്പോർട്ട് പ്രകാരം 2023 ഓഗസ്റ്റ് 15 -ന് മഹീന്ദ്ര & മഹീന്ദ്ര ഫൈവ് ഡോർ ഥാറിന്റെ വേൾഡ് പ്രീമിയർ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2020 -ൽ ഇതേ തീയതിയിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറും ലോകത്തിന് സമർപ്പിച്ചത്. ത്രീ ഡോർ പതിപ്പിന് ഇന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, ഏതാനും മാസങ്ങൾക്ക് മുമ്പ് വാഹനത്തിന്റെ ഒരു ലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ എന്ന നാഴികക്കല്ല് മഹീന്ദ്ര പിന്നിട്ടിരുന്നു. മഹീന്ദ്ര ഥാർ ഫൈവ് ഡോറിന്റെ ക്ലോസ്-ടു-പ്രൊഡക്ഷൻ ടെസ്റ്റ് മോഡലുകൾ ഒരു വർഷത്തിലേറെയായി ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഫൈവ് ഡോർ എക്സ്റ്റെൻന്റഡ് പതിപ്പിന്റെ വരവ് ഓഫ്-റോഡറിന്റെ മോഡൽ റേഞ്ച് വിപുലീകരിക്കാൻ സഹായിക്കും. അടുത്തിടെ മാരുതി ജിംനിയുടെ ലോഞ്ചിന് മുമ്പ് പ്രാദേശിക വാഹന ഭീമൻ പുറത്തിറക്കിയ മഹീന്ദ്ര ഥാറിന്റെ RWD വേരിയന്റിനും ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഫൈവ് ഡോർ മോഡലിന് സ്ട്രെച്ചഡ് വീൽബേസും കൂടുതൽ വിശാലമായ ക്യാബിനിലേക്ക് കടക്കാൻ വലിയ റിയർ ഡോറുകളും ഉണ്ടായിരിക്കും.

ഡിസൈനും മറ്റ് സ്റ്റൈലിംഗ് ഘടകങ്ങളും ത്രീ ഡോർ ഥാറിന് സമാനമാണ്, എന്നാൽ ബോഡി പാനലുകൾ പുതിയതായിരിക്കും. ഉയരമുള്ള പില്ലറുകൾക്കൊപ്പം ബോക്സി ശൈലി, വെർട്ടിക്കലായി ഒരുക്കിയിരിക്കുന്ന ഫ്രണ്ട് ഗ്രില്ല്, റൗണ്ട് ഷേയ്പ്പിലുള്ള ഹെഡ്‌ലൈറ്റുകൾ, ഫ്ലേയർഡ് വീൽ ആർച്ചുകൾ, അപ്പ്റൈറ്റ് ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സ്പെയർ വീൽ, മസ്കുലാർ ബമ്പർ സെക്ഷൻ, സ്വകയർഡ് ടെയിൽ ലാമ്പുകൾ തുടങ്ങിയവ ത്രീ ഡോർ പതിപ്പിൽ നിന്ന് തന്നെ കടമെടുക്കും. മെച്ചപ്പെട്ട സ്റ്റെബിലിറ്റിയ്ക്കായി വാഹനത്തിന്റെ മൊത്തത്തിലുള്ള ട്രാക്ക് വർധിപ്പിക്കും.

മഹീന്ദ്ര ഥാർ ഫൈവ് ഡോർ പതിപ്പിന് നിലവിലെ മോഡലിനേക്കാൾ 300 mm കൂടുതൽ വീൽബേസ് ഉണ്ടായിരിക്കും, കൂടാതെ അലോയി വീലുകളും പുതിയതായിരിക്കും. പിൻവശത്തെ ഡോർ ഹാൻഡിലുകൾ ഇതിൽ പില്ലറുകളിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. പുതുക്കിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പോലുള്ള പുതിയ ഫീച്ചറുകൾ ചേർക്കാൻ സാധ്യതയുണ്ട്, അത് ഒഴികെ ക്യാബിൻ ത്രീ-ഡോർ ഥാറിന് സമാനമായിരിക്കും.

ടെസ്റ്റ് പ്രോട്ടോടൈപ്പുകൾ ഇൻഡിവിജ്വൽ/ ക്യാപ്റ്റൻ ടൈപ്പ് പിൻ സീറ്റുകൾ ഉപയോഗിച്ച് മാത്രമേ പരീക്ഷണയോട്ടത്തിൽ ക്യാമറ കണ്ണിൽ പെട്ടിട്ടുള്ളൂ, അതിനാൽ തന്നെ ഈ മോഡലിന് നിർമ്മാതാക്കൾ ഒരു ബെഞ്ച് സീറ്റ് സെറ്റപ്പ് നൽകുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടിവരും. പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, പരിചിതമായ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിനുകളാവും മഹീന്ദ്ര ഉപയോഗിക്കുന്നത്. ഇരു എഞ്ചിൻ യൂണിറ്റുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായോ കണക്ട് ചെയ്യും.

4WD, 2WD കോൺഫിഗറേഷനുകൾ ഫൈവ് ഡോർ ഥാർ ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഫൈവ് ഡോർ ജിംനി അടുത്ത മാസം ആദ്യം മാരുതി സുസുക്കി പുറത്തിറക്കാനിരിക്കുന്നതിനാൽ വലിയ ഥാറിന്റെ ലോഞ്ചും മഹീന്ദ്ര ഈ വർഷം തന്നെ ഷെഡ്യൂൾ ചെയ്തേക്കാം, കൂടാതെ ഫൈവ് ഡോർ ഫോഴ്‌സ് ഗൂർഖയും ഈ വർഷം തന്നെ വിപണിയിൽ എത്താനുള്ള ഒരുക്കത്തിലാണ്.

English summary

Mahindra thar 5 door to be unveiled on august 15 details

Story first published: Thursday, May 11, 2023, 10:06 [IST]





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!