കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി കാഞ്ഞിരപ്പള്ളി രൂപത രംഗത്ത്. കോളേജിൽ നടക്കുന്ന സമരം ചില തൽപരകക്ഷികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെന്ന് വികാരി ജനറാൽ ബോബി അലക്സ് മണ്ണം പ്ലാക്കൽ പറഞ്ഞു. ബഹളങ്ങൾ ഉണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
മരിച്ച ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കുട്ടി തൂങ്ങുകയാണ് ചെയ്തതെന്ന് ആശുപത്രിയിലെ ഡോക്ടർമാരെ കൃത്യമായി അറിയിച്ചിരുന്നു.
കുട്ടി വീട്ടിൽ നിന്ന് വന്നതിന് തൊട്ടടുത്ത ദിവസമാണ് സംഭവം ഉണ്ടായത്. ഒന്നാം തീയതി റിസൾട്ട് വന്നപ്പോൾ ശ്രദ്ധ 16 പേപ്പറുകളിൽ 12 പേപ്പറിലും പരാജയപ്പെട്ടിരുന്നുവെന്നും വികാരി ജനറാൽ ബോബി അലക്സ് മണ്ണം പ്ലാക്കൽ പറഞ്ഞു.
അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം ശക്തം; വിദ്യാർഥികളെ DYSP മർദിച്ചു
അതേസമയം, അമല്‍ജ്യോതി കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് സയന്‍സ് വിദ്യാര്‍ഥിയായിരുന്ന ശ്രദ്ധയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു.നാളെ മന്ത്രിമാർ നേരിട്ടെത്തി മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു , സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് ചർച്ചയ്ക്കെത്തുക. നാളെ രാവിലെ 10 മണിക്കാണ് യോഗം.മരിച്ച ശ്രദ്ധയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളി പോലീസ് തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.