‘കുഞ്ഞിലേ ഞാൻ നടക്കുമോ എന്നായിരുന്നു വീട്ടുകാരുടെ ഭയം, ആ ഞാൻ ഇതാ റാമ്പിലും നടന്നു’; കുറിപ്പുമായി ബിബിൻ ജോർജ്

Spread the love


2018 ൽ ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ ബിബിൻ നായകനുമായി. പ്രയാഗ മാർട്ടിനാണ് ചിത്രത്തിൽ ബിബിന്റെ നായികയായത്. ചിത്രം വലിയ വിജയമായില്ലെങ്കിലും ബിബിന്റെ അഭിനയം കയ്യടി നേടിയിരുന്നു. ചെറുപ്പത്തിൽ പോളിയോ ബാധിച്ചു ഒരു കാലിന് സ്വാധീനം കുറഞ്ഞു പോയ ബിബിൻ അതിനെ മറികടന്നാണ് സിനിമയിൽ നായകനായി തിളങ്ങിയത്.

ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം മാർഗംകളി എന്ന ചിത്രത്തിലും നായകനായെത്തിയ ബിബിൻ ദുൽഖർ സൽമാൻ നായകനായ ഒരു യെമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിൽ വില്ലനായും തിളങ്ങി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബിബിനും വിഷ്ണുവും തന്നെ ആയിരുന്നു. അതിനു ശേഷം മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയ വേഷത്തിൽ ബിബിൻ എത്തിയിരുന്നു. തിരിമാലിയാണ് ബിബിൻ നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം.

ഇപ്പോൾ സംവിധായക വേഷത്തിലും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് ബിബിൻ ജോർജ്. വിഷ്‌ണു ഉണ്ണികൃഷ്ണന് ഒപ്പം ചേർന്ന് വെടിക്കെട്ട് എന്ന ചിത്രമാണ് സംവിധാനം ചെയ്യുന്നത് ചിത്രത്തിന്റെ രചനയും, ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നതും ബിബിനും വിഷ്ണുവും തന്നെയാണ്.

ഇരുന്നൂറോളം പുതുമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിൽ നായികമാരാകുന്നത് പുതുമുഖങ്ങളായ ഐശ്യര്യ അനിൽകുമാറും, ശ്രദ്ധ ജോസഫുമാണ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ എം ബാദുഷയും ഷിനോയ് മാത്യൂവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷൂട്ടിങ് പുരോഗമിച്ച ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

അങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും സജീവമാണ് ബിബിൻ ഇന്ന്. തന്റെ വിശേഷങ്ങൾ ഒക്കെ ബിബിൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ബിബിൻ പങ്കുവെച്ചോരു പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ആദ്യമായി റാമ്പിൽ നടന്നതിന്റെ സന്തോഷം അറിയിച്ചു കൊണ്ടുള്ളതായിരുന്നു ബിബിന്റെ പോസ്റ്റ്.

‘കുഞ്ഞിലേ… ഞാൻ നടക്കുമോ… എന്നായിരുന്നു… എന്റെ വീട്ടുകാരുടെ ഭയം…പക്ഷെ ദൈവാനുഗ്രഹത്താൽ ഞാൻ നടന്നു…നടന്നു നടന്ന്… റാമ്പിലും…നടന്നു… ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്.. ഇത് ഒരു തുടക്കം മാത്രം,’ എന്നാണ് ബിബിൻ കുറിച്ചത്.

Also Read: മോശം സമയം!, എന്റെ സാഷ ഇപ്പോഴും ആശുപത്രിയിലാണ്, പ്രാർത്ഥിക്കണം; കാർ അപകടത്തിൽപ്പെട്ടെന്ന് രംഭ

സംവിധായകൻ നാദിർഷ ഉൾപ്പെടെ നിരവധി പേർ താരത്തിന്റെ പോസ്റ്റിന് താഴെ കമന്റ്റ് ചെയ്തിട്ടുണ്ട്, തമാശയോടെ, ‘കൊള്ളാം പുതിയ ‘നടപടി’കൾ’ എന്നാണ് നാദിർഷയുടെ കമന്റ്. നിന്നെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമുണ്ട്, സന്തോഷമുണ്ട്. ഇനി ഉയരത്തിൽ പറക്കാൻ സാധിക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയെല്ലാം സുഹൃത്തുക്കൾ കമന്റ് ചെയ്യുന്നുണ്ട്. ചിലർ വെടിക്കെട്ട് സിനിമയ്ക്ക് ആശംസകളും നേരുന്നുണ്ട്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!