പുദുംമ്ജി പേപ്പര്‍
ഭക്ഷണ സാധനം പൊതിയാനുള്ള സവിശേഷ പേപ്പറുകളും വീട്ടാവശ്യത്തിനും ശുചീകരണ സംബന്ധവുമായ പേപ്പറുകളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് പുദുംമ്ജി പേപ്പര്‍ പ്രോഡക്ട്സ്. പേപ്പര്‍ വിഭാഗത്തില്‍ 30-40 ശതമാനം വിപണി വിഹിതമുണ്ട്. ഇതിനോടൊപ്പം ബാത്ത്റൂം റോള്‍സ്, കിച്ചണ്‍ ടവ്വല്‍, നാപ്കിന്‍സ്, ഹാന്‍ഡ് വാഷ് സോപ്സ്, ‘ഗ്രീന്‍ലൈം’ എന്ന ബ്രാന്‍ഡില്‍ മറ്റ് ശുചിത്വ ഉത്പന്നങ്ങളും നിര്‍മിക്കുന്നു. കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ. നിലവില്‍ 500 കോടിയാണ് പുദുംമ്ജി പേപ്പര്‍ കമ്പനിയുടെ വിപണി മൂല്യം.
Also Read: വര്‍ഷം 4 തവണ ഡിവിഡന്റ് നല്‍കുന്ന ടാറ്റ ഗ്രൂപ്പ് ഓഹരി; കൈവശമുണ്ടോ?

സാമ്പത്തികം
2016-ല്‍ 508 കോടിയായിരുന്ന പുദുംമ്ജി പേപ്പര്‍ പ്രോഡക്ട്സിന്റെ (BSE: 539785, NSE : PDMJEPAPER) വരുമാനം 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 555 കോടിയിലേക്ക് വര്‍ധിച്ചു. സമാനമായി കമ്പനിയുടെ അറ്റാദായം 19.2 കോടിയില്‍ നിന്നും 34.5 കോടിയിലേക്കും ഉയര്‍ന്നു. ഇതിനിടെ സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 210 കോടിയും അറ്റാദായം 18 കോടിയുമാണ്. രണ്ട് ഘടകങ്ങളിലും വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു.

ഓഹരി വിശദാംശം
പുദുംമ്ജി പേപ്പര്‍ കമ്പനിയില്‍ പ്രമോട്ടറിന്റെ ഓഹരി പങ്കാളിത്തം 71 ശതമാനമാണെന്നതും ശ്രദ്ധേയം. മുടങ്ങാതെ ലാഭിവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.95 ശതമാനമാണ്. പേപ്പര്‍ വിഭാഗം ഓഹരികളുടെ ശരാശരി പിഇ അനുപാതം 16.30 നിലവാരത്തിലായിരിക്കുമ്പോള്‍ പുദുംമ്ജി പേപ്പറിന്റേത് 10.61 മടങ്ങിലേയുള്ളൂ എന്നതും നേട്ടമാണ്. അതേസമയം 2022-ല്‍ ഇതുവരെയായി 44 ശതമാനം നേട്ടം പുദുംമ്ജി പേപ്പറിന്റെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 25 ശതമാനം മുന്നേറ്റവും ഉണ്ടായിട്ടുണ്ട്.

എന്തുകൊണ്ട് നിക്ഷേപം ?
പുദുംമ്ജി പേപ്പര്‍ ഓഹരിയുടെ ചാര്‍ട്ടില്‍ ഒരു വര്‍ഷക്കാലയളവിലെ സ്ഥിരതയാര്‍ജിക്കലിനു ശേഷം സംഭവിച്ച ബ്രേക്കൗട്ട് പ്രകടമാണ്. ‘ബുള്ളിഷ് ഫ്‌ലാഗ്’ ഫോര്‍മേഷനിലുള്ള ബ്രേക്കൗട്ട് ആണ് ദൃശ്യമായിരിക്കുന്നത്. നേരത്തെയുള്ള ബ്രേക്കൗട്ട് മേഖലയായ 46-48 രൂപയില്‍ മികച്ച പിന്തുണ പ്രതീക്ഷിക്കാം. ടെക്‌നിക്കല്‍ സൂചകങ്ങളും പോസിറ്റീവ് സൂചനയാണ് നല്‍കുന്നത്. കൂടാതെ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘ കാലയളവിലെ മൂവിങ് ആവറേജ് നിലാവരങ്ങള്‍ക്ക് മുകളിലാണ് പുദുംമ്ജി പേപ്പര്‍ ഓഹരി തുടരുന്നത് എന്നതും ബുള്ളിഷ് സൂചനയാണ്.
Also Read: കൈപൊള്ളാതെ നോക്കാം; 2023-ല്‍ പൊട്ടിത്തകരാവുന്ന 5 പെന്നി ഓഹരികള്‍

ലക്ഷ്യവില 64
കഴിഞ്ഞ ദിവസം 52.30 രൂപയിലായിരുന്നു പുദുംമ്ജി പേപ്പര്‍ ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 64 രൂപ ലക്ഷ്യമാക്കി ഈ സ്‌മോള്‍ കാപ് ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 22 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
പുദുംമ്ജി പേപ്പര്‍ ഓഹരിയില്‍ ആ ട്രേഡ് എടുക്കുന്നവര്‍ 45 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. അതേസമയം പുദുംമ്ജി പേപ്പര്‍ ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 53.50 രൂപയും താഴ്ന്ന വില 31.20 രൂപയുമാണ്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.