കോട്ടയം: ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ സംഘടിതമായ അക്രമം നടക്കുന്നു എന്ന് ആരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ റാലി നടത്തി കത്തോലിക്ക സഭ. കത്തോലിക്ക കോണ്‍ഗ്രസിന്‍റെയും യുവദീപ്തിയുടെയും നേതൃത്വത്തില്‍ ആയിരുന്നു ഐക്യദാർഢ്യ റാലി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് വിശ്വാസികൾ റാലിയിൽ പങ്കെടുത്തു.
അമല്‍ജ്യോതി കോളേജ് സമരങ്ങൾക്ക് പിന്നാലെയാണ് കത്തോലിക്ക സഭയുടെ പ്രതിരോധറാലി. അമൽജ്യോതി കോളേജിലെ വിദ്യാർഥിനിയുടെ മരണവലുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്നിരുന്നു. വിദ്യാർത്ഥി സമരം കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണെന്ന കാഞ്ഞിരപ്പള്ളി രൂപത ആരോപണം ഉയർത്തിയിരുന്നു.
Also Read-ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ശ്രമമെന്ന് കാഞ്ഞിരപ്പള്ളി രൂപത
ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് വികാരി ജനറാൽ ബോബി അലക്സ് മണ്ണം പ്ലാക്കൽ പറഞ്ഞിരുന്നു. രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സമരം ആരംഭിച്ചിരുന്നത്.
ശ്രദ്ധ സതീഷിന്റെ മരണം ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് കോളേജിലെ വിദ്യാർഥി സമരം പിന്‍വലിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ശ്രദ്ധയുടെ മരണം ഡിവൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.
നമ്മുടെ നഗരത്തിൽ (കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.