ന്യൂഡൽഹി > തൊഴിലില്ലായ്‌മക്കെതിരെ ആയിരങ്ങളെ അണിനിരത്തി ഡിവൈഎഫ്ഐ നടത്തുന്ന പാർലമെന്റ് മാർച്ച് നാളെ. ‘എവിടെ എന്റെ തൊഴിൽ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പാർലമെന്റ് മാർച്ച് നടത്തുന്നത്. ഡിവൈഎഫ്‌ഐ സ്ഥാപകദിനത്തിൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള യുവജനങ്ങൾ പങ്കെടുക്കും.
പാർലമെന്റ് മാർച്ചിന് മുന്നോടിയായി രാജ്യവ്യാപകമായി വിവിധ സംസ്ഥാന തലങ്ങളിൽ പ്രതിഷേധ പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. തൊഴിൽ ഇല്ലായ്മക്കെതിരെ വരും നാളുകളിലും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്‌ഐ ജനറൽ സെക്രട്ടറി ഹിമാഖ്‌നരാജ് ഭട്ടാചാര്യ പറഞ്ഞു. മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുന്ന പ്രചാരണപരിപാടികളാണ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ