മരുമകളിൽ ഇഷ്ടപ്പെട്ട കാര്യം; ദൈവം കൊടുത്ത സമ്മാനം; ധ്യാനിന്റെ ഭാര്യയെക്കുറിച്ച് അമ്മ

Spread the love


Feature

oi-Abhinand Chandran

|

സിനിമാ നടനെന്നതിനപ്പുറം പ്രത്യേക സ്നേഹം പ്രേക്ഷകർക്ക് ധ്യാൻ ശ്രീനിവാസനോടുണ്ട്. രസകരമായി സംസാരിക്കുന്ന, പരാജയങ്ങളെ പോലും കോമഡിയാക്കുന്ന ധ്യാൻ അഭിമുഖങ്ങളിലൂടെയാണ് ഈ ജനപ്രീതി നേടിയെടുത്തത്. കരിയറിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന് തുടരെ പരാജയങ്ങളാണ്. എന്നാൽ സിനിമയുടെ വിജയ പരാജയത്തിനപ്പുറമാണ് ആരാധകരുടെ മനസ്സിൽ ധ്യാനിനുള്ള സ്ഥാനം. തൊട്ടതെല്ലാം ഹിറ്റാക്കിയ ചേട്ടൻ വിനീതിനോ അച്ഛൻ ശ്രീനിവാസനോ ഇത്രയും ജനസ്വീകാര്യത ഉണ്ടോയെന്ന് ചോദിച്ചാൽ സംശയമാണ്.

Also Read: ‘നിന്റെ കുഞ്ഞ് ജനിക്കില്ല, വയറ്റിൽ വെച്ച് മരിക്കുമെന്ന് അൻഷിത; അർണവിനൊപ്പം വീട്ടിലും വന്നു’; ദിവ്യ

കുടുംബകാര്യങ്ങളെല്ലാം രസകരമായ ധ്യാൻ അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്. പൊതുവെ ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുന്ന അമ്മ വിമല ധ്യാനിന്റെ അഭിമുഖങ്ങളിലൂടെ താരമായി. അമ്മ പൊറോട്ട കഴിച്ചതിനെക്കുറിച്ച് ധ്യാൻ പങ്കുവെച്ച കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിഹൈന്റ്വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ധ്യാനിനൊപ്പം നടന്റെ അച്ഛനും അമ്മയും വീഡിയോയിലൂടെ അഭിമുഖത്തിന്റെ ഭാഗമായി.

Dhyan Sreenivasan

ധ്യാൻ വിവാഹ ശേഷം ഒരുപാട് മാറിയെന്നും അതിൽ അഭിമാനിക്കുന്നെന്നും നടന്റെ അമ്മ തുറന്ന് പറഞ്ഞു. മരുമകൾ അർപിതയിൽ ഇഷ്ടപ്പെട്ട കാര്യമെന്തെന്നും ഇവർ വ്യക്തമാക്കി. ‘ധ്യാനുമായി വളരെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കും. ദൈവം കൊടുത്ത സമ്മാനം പോലെ എനിക്ക് തോന്നിയിട്ടുണ്ട്,’ വിമല ശ്രീനിവാസൻ പറഞ്ഞു. അർപിതയ്ക്ക് നല്ല ഹ്യൂമർ സെൻസുണ്ടെന്ന് ശ്രീനിവാസനും വ്യക്തമാക്കി.

എന്നാൽ അർപിതയും ഞാനും അഡ്ജസ്റ്റ് ചെയ്തല്ല ജീവിക്കുന്നതെന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ധ്യാൻ പറഞ്ഞു. അച്ഛനും അമ്മയും ഞങ്ങൾക്ക് തന്ന ഏറ്റവും വലിയ കാര്യം ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ്. അത് ഞാനെന്റെ ഭാര്യക്കും കൊടുക്കുന്നുണ്ടെന്നും ധ്യാൻ വ്യക്തമാക്കി.

2017 ലാണ് ധ്യാനും അർപ്പിതയും വിവാഹിതരാവുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകളുണ്ട്. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ഭാര്യയെക്കുറിച്ച് ധ്യാൻ സംസാരിച്ചിരുന്നു. സുഹൃത്തുക്കളായാണ് ഞങ്ങൾ ആദ്യം പരിചയപ്പെടുന്നത്. സൗഹൃദം തുടങ്ങി ഒരുപാട് നാളുകൾക്ക് ശേഷമാണ് പ്രണയത്തിലേക്ക് നീങ്ങുന്നത്. അന്നൊക്കെ എനിക്ക് വേറെ പ്രണയങ്ങൾ ഉണ്ടായിരുന്നു.

Dhyan Sreenivasan

അതൊക്കെ അർപിതയ്ക്ക് അറിയാമായിരുന്നു. രണ്ട് സന്ദർഭങ്ങളിൽ അർപിത എന്നെ പൊക്കിയിട്ടുണ്ട്. എന്നെ വിട്ട് പോവേണ്ട അവസ്ഥ വരെ ഉണ്ടായിട്ടും പോയില്ല. പ്രണയിക്കുന്ന കാലത്ത് ഈ ബന്ധം വിവാഹത്തിലെത്തുമോ എന്നറിയില്ലായിരുന്നു. കാരണം ഞങ്ങൾ രണ്ട് മതസ്ഥരാണ്. 2015 ന് ശേഷമാണ് വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്. വീട്ടുകാരുടെ സമ്മതപ്രകാരം തന്നെ വിവാഹം നടന്നെന്നും ധ്യാൻ അന്ന് പറഞ്ഞു.

Also Read: ‘ശരീരഭാഗങ്ങളെ കുറിച്ചൊക്കെ മോശം കമന്റുകൾ, ഇത്ര ഫസ്‌ട്രേറ്റഡാണോ! ചാണകമെന്ന് പറഞ്ഞാൽ ഒന്നും തോന്നില്ല’: സിന്ധു

അച്ഛനും അമ്മയുമാണ് അർപ്പിതയുടെ വീട്ടിൽ പോയി വിവാഹക്കാര്യം സംസാരിക്കുന്നത്. ജാതിയും മതവും അവിടെ വിഷയമായില്ല. ഇന്നേവരെ അർപ്പിതയുടെ മതം വീട്ടിൽ ചർച്ചയായിട്ടില്ല. ഭാര്യ അർപ്പിത കഴിഞ്ഞ തനിക്ക് എന്തും ഉള്ളൂയെന്നും ധ്യാൻ പറഞ്ഞു. 2013 ൽ പുറത്തിയ തിര എന്ന സിനിമയിലൂടെയാണ് ധ്യാൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ചേട്ടൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയിൽ ശോഭനയായിരുന്നു പ്രധാന വേഷം ചെയ്തത്. ധ്യാനും വിനീതും ഒരുമിച്ച് അഭിനയിച്ച കുഞ്ഞിരാമായണം എന്ന സിനിമ വൻ ഹിറ്റായിരുന്നു.

ധ്യാനിനെക്കുറിച്ച് വിനീതും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. പിതാവ് ശ്രീനിവാസൻ ആരോഗ്യ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമാ രംഗത്ത് നിന്ന് മാറിനിൽക്കുകയാണ്. ശ്രീനിവാസന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിപ്പിലാണ്.

English summary

Viral: Vimala Sreenivasan Open Up About What She Likes In Dhyan’s Wife

Story first published: Monday, June 12, 2023, 20:12 [IST]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!