






ചെറുതോണി: പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ ഉള്ള വാത്തിക്കുടി ട്രൈബൽ ഹോസ്റ്ററ്റലും പരിസര പ്രദേശ ങ്ങളും ശുചീകരണംനടത്തി. കാലങ്ങളായി പൂട്ടി കിടന്ന ഹോസ്റ്റൽ പ്രവർത്തിക്കാനുള്ള ആദ്യ പടി എന്ന നിലയിൽ ഹോസ്റ്റൽ മുറി കളും പരിസരവും വൃത്തിയാക്കി. ഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീമതി. ആനിയമ്മ ഫ്രാൻസീസ് , ഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ പ്രമോട്ടർമാരായ ജോൺസൺ സാം , പ്രശാന്ത് പി.റ്റി , സുനീഷ് കെ.ജി , രജനി പി.സി. , അശ്വതി പി.എസ് , രമ്യ കെ.ആർ , ആര്യ ഗോപാൽ , രമ്യ രാജ് , ബിബിൻ ബെനഡിക്റ്റ് , അഞ്ചു സുരേഷ് , സുധീഷ് പി.എസ് , അഖില പി.ആർ , സംഗീത എ.എം. ഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ ഓവർസിയർ രാഹുൽ സുബ്രഹ്മണ്യം, ഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ സോഷ്യൽ വർക്കർ ചന്ദ്രൻ ആർ, തോപ്രാംകുടി സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റർ വിഷ്ണു കെ.എസ് , വാത്തിക്കുടി സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റർ ചിഞ്ചു മോൾ എ.സി എന്നിവർ പങ്കെടുത്തു.