വിദ്യാർത്ഥിയെ മർദിച്ചെന്ന കേസിൽ അലൻ ഷുഹൈബിന് ജാമ്യം; പരാതിയുണ്ടെന്ന് SFI; പകപോക്കലെന്ന് അലൻ

Spread the love


  • Last Updated :
കണ്ണൂർ: വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന കേസിൽ ധർമ്മടം പോലീസ് അലനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അലൻ ശുഹൈബ് ഒരു കാരണവുമില്ലാതെ ആണ് ആക്രമിച്ചത് എന്ന് പരിക്കേറ്റ അഥിൻ സുബി ആരോപിച്ചു. മറ്റൊരു സീനിയർ വിദ്യാർത്ഥി ജാതീയമായി അധിക്ഷേപിക്കുകയും വസ്ത്രധാരണ രീതിയെ പരിഹസിക്കുകയും ചെയ്തു എന്നും അഥിന്റെ പരാതിയിൽ പറയുന്നു.

അലൻ ഷുഹൈബിനെതിരെ എസ്എഫ്ഐയാണ് പരാതി നൽകിയത്. കണ്ണൂർ പാലയാട് ക്യാമ്പസ്സിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

Also Read- കണ്ണൂരില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ മകനും മരിച്ചു

അതേസമയം എസ്എഫ്ഐ പ്രവർത്തകർ തന്നെ അക്രമിച്ചെന്ന പരാതിയുമായി അലൈൻ ശുഹൈബും രംഗത്തെത്തി. അലന് പുറമെ എൽ.എൽ.ബി വിദ്യാർത്ഥികൾ ആയ ബദ്രുദീൻ,നിഷാദ് എന്നീ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

Also Read- മുൻ ഐജി സിബി മാത്യൂസിനെതിരെ സൂര്യനെല്ലിയിലെ ഇരയുടെ കുടുംബത്തിന്റെ പരാതി വനിതാ കമ്മീഷൻ സ്വീകരിച്ചു

പകപോക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എസ്എഫ്ഐ കേസ് നൽകിയതെന്നാണ് അലൻ ഷുഹൈബ് ആരോപിക്കുന്നത്. കഴിഞ്ഞ വർഷം എസ്എഫ്ഐ നടത്തിയ റാഗിങ് കേസിലെ സാക്ഷി ആയതിനാൽ പണി തരും എന്ന് നേരത്തെ അവർ പറഞ്ഞിരുന്നു. എക്കാലത്തും അനീതിക്കെതിരെ നിലകൊള്ളണമെന്നും അലൻ ഷുഹൈബ് വ്യക്തമാക്കി.

Published by:Naseeba TC

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!