ചില്ലികാശ് നികുതി അടയ്ക്കാതെ നേടാം 29.50 ലക്ഷം; 10 വർഷത്തേക്ക് പ്രതിമാസം 10,000 രൂപ അടയക്കാം; നോക്കുന്നോ

Spread the love


ഐഗ്യാരണ്ടി മാക്‌സ് സേവിംഗ്‌സ്

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷൂറൻസ് കമ്പനിയാണ് ഏഗോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ്. 2008 ലാണ് കമ്പനി പ്രവർത്തനം തുടങ്ങുന്നത്. കമ്പനി അവതരിപ്പിച്ച പുതിയ സേവിംഗ്‌സ് കം ഇന്‍ഷൂറന്‍സ് പ്ലാനാണ് ഐഗ്യാരണ്ടി മാക്‌സ് സേവിംഗ്‌സ്. ഉയര്‍ന്ന ആദായവും ലൈഫ് കവറുമാണ് ഐഗ്യാരണ്ടി മാക്‌സ് സേവിംഗ്‌സ് പ്ലാനിന്റെ നേട്ടം. മാസത്തില്‍ 500 രൂപ മുതല്‍ നിക്ഷേപിക്കാന്‍ സാധിക്കും.

മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന പദ്ധതിയാണിത്. ഉയര്‍ന്ന തുക നിക്ഷേപിക്കുന്നത് വഴി വലിയ ആദായം ലഭിക്കും. ഇതോടൊപ്പം നികുതിയടയ്ക്കാതെ തുക പിന്‍വലിക്കാമെന്നതും ഗുണകരമാണ്. 

Also Read: ഉറപ്പാണ് പെൻഷൻ; മാസത്തിൽ 5,000 രൂപ മുടങ്ങാതെ കയ്യിലെത്തും; വിഹിതം വെറും 210 രൂപ; നോക്കുന്നോAlso Read: ഉറപ്പാണ് പെൻഷൻ; മാസത്തിൽ 5,000 രൂപ മുടങ്ങാതെ കയ്യിലെത്തും; വിഹിതം വെറും 210 രൂപ; നോക്കുന്നോ

പോളിസി കാലാവധി

പോളിസി കാലാവധി

സേവിം​ഗ്സ് ലക്ഷ്യത്തിന് അടിസ്ഥാനാമക്കി 5 വര്‍ഷത്തിനും 20 വര്‍ഷത്തിനും ഇടയില്‍ പോളിസി കാലാവധി തിരഞ്ഞെടുക്കാം. 5, 7, 10, 15, 20 വർഷങ്ങളിൽ പ്രീമിയം പെയ്മെന്റ് കാലയളവായി തിരഞ്ഞെടുക്കാം. 10, 15, 20 എന്നിങ്ങനെ മൂന്ന് പോളിസി കാലയളവും തിരഞ്ഞെടുക്കാം. മൂന്ന് രീതികളില്‍ പോളിസി പ്രീമിയം അടയ്ക്കാം. റെഗുലര്‍ പേ പ്രകാരം പോളിസി കാലാവധി മുഴുവനും പ്രീമിയം അടയ്ക്കാം.

ലിമിറ്റഡ് പേ പ്രകാരം പോളിസി കാലാവധിയേക്കാള്‍ കുറഞ്ഞ കാലാവധിയില്‍ പ്രീമിയം അടയ്ക്കാം. സിംഗില്‍ പേ രീതിയില്‍ ലംപ്‌സം ആയി പ്രീമിയം അടയ്ക്കാനും സാധിക്കും. പ്രീമിയം റെ​ഗുലർ പേ രീതിയിൽ അടയ്ക്കുമ്പോൾ പ്രീമിയം അടവ് കാലാവധിയും പോളിസി കാലാവധിയും തുല്യമായിരിക്കും.

Also Read: നിക്ഷേപത്തിലൂടെ 1 കോടി രൂപ നേടാം; 25 വയസ്, 35 വയസ്, 55 വയസുകാരുടെ നിക്ഷേപ പ്ലാൻ ഇങ്ങനെAlso Read: നിക്ഷേപത്തിലൂടെ 1 കോടി രൂപ നേടാം; 25 വയസ്, 35 വയസ്, 55 വയസുകാരുടെ നിക്ഷേപ പ്ലാൻ ഇങ്ങനെ

പ്രായ പരിധി

പ്രായ പരിധി

പോളിസിയിൽ ചേരാനുള്ള ചുരുങ്ങിയ പ്രായ പരിധി മൂന്ന് മാസമാണ്. ഉയര്‍ന്ന പ്രായ പരിധി 50 വയസും. റെഗുലര്‍ പേ പ്രകാരം 45 വയസാണ് ഉയര്‍ന്ന പ്രായ പരിധി. എന്നാൽ മെച്യൂരിറ്റി കാലയളവിൽ പോളിസി ഉടമയ്ക്ക് ചുരുങ്ങിയത് 18 വയസ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധി 70 വയസാണ്. 

Also Read: ഇനി വേ​ഗത്തിൽ പണം വളരും; പലിശ നിരക്കുകൾ ടോപ്പ് ​ഗിയറിൽ; 7.75% പലിശയുമായി പൊതുമേഖല ബാങ്കുകൾAlso Read: ഇനി വേ​ഗത്തിൽ പണം വളരും; പലിശ നിരക്കുകൾ ടോപ്പ് ​ഗിയറിൽ; 7.75% പലിശയുമായി പൊതുമേഖല ബാങ്കുകൾ

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

30 വയസുകാരന്‍ 10 വര്‍ഷത്തേക്ക് 3,000 രൂപ വീതം മാസത്തില്‍ അടയ്ക്കാന്‍ തയ്യാറായാല്‍ കാലാവധിയില്‍ 6.50 ലക്ഷം രൂപ ലഭിക്കും. നികുതി രഹിതമാണ് ഇ തുക. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ 5 ലക്ഷം രൂപ കുടുംബംഗങ്ങള്‍ക്ക് ലഭിക്കും. ഈ തുകയും നികുതി രഹിതമാണ്.

വിരമിക്കല്‍ കാലത്തെ പറ്റി ചിന്തിക്കുന്ന 40 വയസുകാരന് മാസത്തില്‍ 10,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കുമെങ്കില്‍ 10 വര്‍ഷ പോളിസി കാലാവധിയില്‍ ലഭിക്കുന്ന നേട്ടം നോക്കാം. കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമയ്ക്ക് 60 വയസെത്തുമ്പോള്‍ 29.47 ലക്ഷം രൂപ ലഭിക്കും. വിരമിക്കല്‍ കാലം ഈ നികുതി രഹിതമായ തുക ഉപയോഗിച്ച് ആരംഭിക്കാം. മരണം സംഭവിച്ചാല്‍ 22.8 ലക്ഷം രൂപ ലഭിക്കും.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!