ഇൻഡസ്ട്രി ഓൺ ക്യാമ്പസ്‌: ആറ്റിങ്ങൽ പോളിടെക്നിക്കിൽ ഇലക്ട്രിക് ഓട്ടോറിക്ഷ അസംബ്ലിംഗ്

Spread the love



ആറ്റിങ്ങൽ> ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്‌ പദ്ധതി’യിൽ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഇലക്ട്രിക് ഓട്ടോ റിക്ഷകൾ അസംബിൾ ചെയ്യാനുള്ള ധാരണാപത്രം ഒപ്പിട്ടതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായ ആക്സിയോൺ വെഞ്ചേഴ്‌സുമായി ‘അസാപ്’ ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടതായും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.  

വൈദ്യുതവാഹന രംഗത്തെ വളർന്നുവരുന്ന സാധ്യതകൾക്കൊത്ത് നമ്മുടെ ക്യാമ്പസുകളെ ഉത്പാദന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സർക്കാറിന്റെ നയമാണ് ഇതുവഴി നടപ്പാക്കുന്നത്. സംസ്ഥാനത്തെ കൂടുതൽ സാങ്കേതികപഠന സ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിക്കുന്നതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലെ മറ്റു ക്യാമ്പസുകളിലും ഉപകേന്ദ്രങ്ങൾ തുടങ്ങും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ആറ്റിങ്ങൽ ഗവ. പോളിടെക്നിക് പ്രിൻസിപ്പാൾഷാജിൽ അന്ത്രു, അസാപ് കേരള സ്‌റ്റേറ്റ് കോർഡിനേറ്റർ (പോളിടെക്നിക് ) ഫ്രാൻസിസ് ടി.വി, അക്സിയോൺ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ബ്രിജേഷ് ബാലകൃഷ്ണൻ എന്നിവരാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ധാരണാപത്രം ഒപ്പുവെച്ചത്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!