
വായ്പയ്ക്ക് പകരം ചിട്ടി ചേരാം
അടുത്ത വർഷത്തേക്ക് 2.50 ലക്ഷം രൂപ ആവശ്യമുള്ളൊരാൾക്ക് വായ്പ എടുക്കാതെ ചിട്ടി ചേർന്നാൽ എങ്ങനെയാണ് മറ്റു നടപടി ക്രമങ്ങളെന്ന് നോക്കാം. വായ്പയ്ക്ക് പകരം ചിട്ടിയെ ആശ്രയിക്കുന്നുവെങ്കിൽ മുൻകൂട്ടി കെഎസ്എഫ്ഇ ചിട്ടിയില്‍ ചേരണം. നേരത്തെ ചിട്ടിയിൽ ചേരുന്നൊരാൾക്ക് ആവശ്യ സമയത്ത് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും. ഇതിന് മുൻപായി ഏത് ചിട്ടിയിലാണ് ചേരേണ്ടത് എന്ന് കൂടി മനസിലാക്കണം. ആവശ്യമുള്ള തുകയുടെ 20 ശതമാനം അധികം സലയുള്ള ചിട്ടിയിലാണ് ചേരണ്ടത്.

2.50 ലക്ഷം ആവശ്യമായി വരുമ്പോള്‍ ആവശ്യത്തിന്റെ 20 ശതമാനമായ 50,000 രൂപയും ചേർത്ത് 3 ലക്ഷത്തിന്റെ ചിട്ടിയിൽ ചേരാം. മൂന്ന് ലക്ഷത്തിന്റെ വിവിധ മാസ അടവുകളുള്ള ചിട്ടികൾ കെഎസ്എഫ്ഇ നടത്താറുണ്ട്.
മാസം 7,500 രൂപ പരമാവധി അടവ് വരുന്ന 40 മാസ കാലാവധിയുള്ള ചിട്ടിയും 5,000 രൂപ മാസ അടവ് വരുന്ന 60 മാസ കാലാവധിയുള്ള ചിട്ടിയും പൊതുവെ കെഎസ്എഫ്ഇ നടത്തുന്നവയാണ്. ഇവയിൽ മാസത്തിൽ അടയ്ക്കാൻ സാധിക്കുന്ന തുകയ്ക്ക് അനുയോജ്യമായ തുകയുടെ ചിട്ടി തിരഞ്ഞെടുക്കണം.

40 മാസ കാലാവധിയുള്ള ചിട്ടിയിൽ കുറഞ്ഞ വരിക്കാർ മാത്രമുള്ളതിനാൽ ചിട്ടി വേഗത്തിൽ ലേലത്തിലേക്ക് കടക്കുകയും 1 വർഷത്തോളം കാത്തിരിക്കുന്നവർക്ക് ലാഭത്തിൽ ചിട്ടി ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. ചിട്ടിക്ക് കാലാവധി കൂടുന്നതിന് അനുസരിച്ച് ലേലം ആരംഭിക്കാൻ വൈകാനുള്ള സാധ്യതയുണ്ട്. 2.50 ലക്ഷം രൂപ ആവശ്യമുള്ളപ്പോൾ 1 വര്‍ഷത്തിനുള്ളിൽ ലാഭകരമായി രീതിയില്‍ വിളിച്ചെടുത്ത് ജാമ്യം സമർപ്പിച്ചാൽ തുക കൈപ്പറ്റാം. ചിട്ടി തുടര്‍ന്ന് അടച്ച് പോയാല്‍ മതിയാകും.
Also Read: നിക്ഷേപത്തിലൂടെ 1 കോടി രൂപ നേടാം; 25 വയസ്, 35 വയസ്, 55 വയസുകാരുടെ നിക്ഷേപ പ്ലാൻ ഇങ്ങനെ

മുടക്ക ചിട്ടികൾ
പകുതി പണം കയ്യിലുണ്ട്, ബാക്കി തുകയ്ക്കായി വായ്പയിലേക്ക് പോകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മാർഗമാണ് മുടക്ക ചിട്ടികൾ. അടവ് മുടങ്ങിയ ചിട്ടികൾ കെഎസ്എഫ്ഇയിൽ നിന്ന് ഏറ്റെടുക്കാൻ സാധിക്കും. 40 മാസ ചിട്ടിയില്‍ ചേര്‍ന്ന് 15 മാസം വരെ കൃത്യമായി ചിട്ടി അടച്ച ചിറ്റാളന് തുടർന്ന് ചിട്ടി അടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ പുതിയൊരാളെ കെഎസ്എഫ്ഇ നിയമിക്കും.
ഈ ചിട്ടി താല്‍പര്യമുണ്ടെങ്കില്‍ 21 മാസം വരെയുള്ള ചിട്ടി അടവ് അടച്ചാല്‍ ലേലത്തില്‍ പങ്കെടുക്കാം. അത്രയും നാളത്തെ ചിട്ടിതുകയില്‍ നിന്ന് വീതോഹരി കുറച്ച് ബാക്കി തുക അടച്ച് ചിട്ടി സ്വന്തമാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദീർഘകാല വായ്പകൾക്ക് ശ്രമിക്കുന്നൊരാളാണെങ്കിൽ വായ്പയ്ക്ക് പകരം ചിട്ടി തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. 12 വര്‍ഷ മുകളില്‍ കാലാവധിയുള്ള ദീര്‍ഘകാല വായ്പകളാണെങ്കില്‍ പകരം ചിട്ടികളെ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്. ദീര്‍ഘകാലത്തേക്ക് അടവ് തിരഞ്ഞെടുക്കുന്നത് മാസ അടവ് കുറച്ചു കൊണ്ടു വരാനാണ്. വലിയ തുകയുടെ ചിട്ടിയിൽ ചേരുമ്പോൾ മാസം അടയ്‌ക്കേണ്ട തുക ചിട്ടിയിൽ കൂടുതലായിരിക്കും.

അടുത്ത മാസം 10 ലക്ഷം രൂപ ആവശ്യമുള്ളൊരാൾ ചിട്ടി ചേർന്നിട്ട് കാര്യമില്ല. മുന്‍കൂട്ടി പ്ലാനിംഗ് നടത്തുന്നവര്‍ക്ക് മാത്രമെ ചിട്ടി വായ്പയ്ക്ക് പകരമായി ഉപയോഗപ്പെടുത്താൻ സാധിക്കകുയുള്ളൂ. ലാഭത്തില്‍ കിട്ടാനുള്ള സാവകാശത്തിന് നേരത്തെ ചിട്ടി ആരംഭിക്കണം. ഇതോടൊപ്പം ചിട്ടിയിൽ നിന്ന് പണം ലഭിക്കണമെങ്കില്‍ കെഎസ്എഫ്ഇ നിർദ്ദേശിക്കുന്ന ജാമ്യം നല്‍കേണ്ടതുണ്ട്. ഇവ ഉറപ്പാക്കി മാത്രമെ ചിട്ടി ചേരാൻ സാധിക്കുകയുള്ളൂ. എത്ര രൂപയുടെചിട്ടിയിലാണ് ചേരേണ്ടത് എന്നും മനസിലാക്കണം.