Four Wheelers
oi-Aneesh Rahman
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ കാറുകള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡാണ്. തന്ത്രങ്ങള്‍ മാറ്റിപ്പിടിച്ചതോടെ കമ്പനിയുടെ കാറുകള്‍ക്ക് ആവശ്യക്കാരേറി. വിപണിയില്‍ നിന്ന് പിന്‍വലിച്ച ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് വരെ യൂസ്ഡ് കാര്‍ വിപണിയിലും നല്ല ഡിമാന്‍ഡാണ്. ഇപ്പോള്‍ ജര്‍മന്‍ ബ്രാന്‍ഡിന്റെ കാറുകള്‍ ഇപ്പോള്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ അവസരമൊരുങ്ങിയിട്ടുണ്ട്.
ഫോക്‌സ്‌വാഗണ്‍ ഡീലര്‍മാരാണ് ടൈഗൂണ്‍ മിഡ്‌സൈസ് എസ്‌യുവിക്ക് 1.40 ലക്ഷം രൂപ വരെയും വെര്‍ട്ടിസ് സെഡാന് 1.20 ലക്ഷം രൂപ വരെയുമാണ് കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നത്. ശ്രദ്ധേയമായ വസ്തുത എന്തെന്നാല്‍ ഈ കിഴിവുകള്‍ ടൈഗൂണിന്റെയും വെര്‍ട്ടിസിന്റെയും 2022, 2023 മോഡല്‍ ഇയറിലുള്ള കാറുകള്‍ക്കും ബാധകമാണെന്നതാണ്. ഒപ്പം തന്നെ കാറുകളുടെ ബിഎസ് VI ഘട്ടം രണ്ട് മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മോഡലുകളും വന്‍ കിഴിവില്‍ വാങ്ങാം.
ഫോക്‌സ്‌വാഗണിന്റെ പ്രീമിയം എസ്‌യുവിയായ ടിഗുവാനും ഇപ്പോള്‍ 30,000 രൂപ വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ രണ്ട് മോഡലുകളില്‍ നിന്ന് ഓഫറില്‍ അല്‍പ്പം വ്യത്യാസമുണ്ട്. ടിഗുവാന്റെ ബിഎസ് VI ഘട്ടം രണ്ട് അനുസൃത മോഡലുകള്‍ക്ക് മാത്രമാണ് ഓഫറുള്ളത്. ആദ്യം നമുക്ക് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ മിഡ്‌സൈസ് എസ്‌യുവിയുടെ ഡിസ്‌കൗണ്ട് വിശദമായി നോക്കാം.
2022 മോഡല്‍ ഇയര്‍ ടൈഗൂണിന് വേരിയന്റിനെ ആശ്രയിച്ച് 65,000 മുതല്‍ 1.40 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട്. ടൈഗൂണിന്റെ ടോപ്ലൈന്‍ മാനുവല്‍ വേരിയന്റിനാണ് ഏറ്റവും കൂടുതല്‍ കിഴിവുകള്‍ ലഭിക്കുന്നത്. അതേസമയം എസ്‌യുവിയുടെ കംഫര്‍ട്ട്ലൈന്‍ മാനുവല്‍ വേരിയന്റിന് ഏറ്റവും കുറഞ്ഞ ഡിസ്‌കൗണ്ട് ലഭിക്കുന്നു. ടൈഗൂണിന്റെ 2023 മോഡല്‍ വേണ്ടവര്‍ക്ക് 85,000 രൂപ വരെ കിഴിവില്‍ സ്വന്തമാക്കാം.
ടോപ്ലൈന്‍ മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളില്‍ ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭ്യമാണ്. എറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ടൈഗൂണ്‍ കാറുകള്‍ക്ക് ജര്‍മന്‍ ബ്രാന്‍ഡ് 65,000 രൂപ വരെയാണ് കിഴിവ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സെഡാന്‍ കാറുകളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്. അടുത്തിടെ നടത്തിയ GNCAP ക്രാഷ് ടെസ്റ്റില്‍ വെര്‍ട്ടിസ് 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു.
ഇത്രയും സുരക്ഷിതമായ കാറിന് ലക്ഷം രൂപക്ക് മേല്‍ ഡിസ്‌കൗണ്ട് ലഭിച്ചാല്‍ അത് നല്ലൊരു ഡീല്‍ അല്ലേ. 2022 മോഡല്‍ ഇയര്‍ വെര്‍ട്ടിസിനാണ് ഏറ്റവും ഉയര്‍ന്ന കിഴിവ്. 1.20 ലക്ഷം രൂപയാണ് വെര്‍ട്ടിസിന്റെ 2022 മോഡല്‍ ഇയര്‍ കംഫര്‍ട്ട്ലൈന്‍ മാനുവല്‍, ഹൈലൈന്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് ലഭിക്കുന്നത്. GT പ്ലസ് ഓട്ടോമാറ്റിക് വേരിയന്റിനാണ് കുറഞ്ഞ ഡിസ്‌കൗണ്ട്-20000 രൂപ.
പുതിയ 2023 മോഡല്‍ ഇയര്‍ വെര്‍ട്ടിസിലേക്ക് വന്നാല്‍ കംഫര്‍ലൈന്‍ മാനുവല്‍, ടോപ്ലൈന്‍ മാനുവല്‍, ടോപ്ലൈന്‍ ഓട്ടോമാറ്റിക് എന്നീ മൂന്ന് വേരിയന്റുകള്‍ക്ക് കമ്പനി 85,000 രൂപ വരെ കിഴിവ് നല്‍കുന്നു. ബിഎസ് VI ഘട്ടം രണ്ട് പാലിക്കുന്ന യൂണിറ്റുകള്‍ 55,000 രൂപ വരെ കിഴിവില്‍ ഇപ്പോള്‍ വീട്ടില്‍ എത്തിക്കാം. എന്നാല്‍ ഷോറൂമിലെത്തി ഇടപാട് ഉറപ്പിക്കുന്നതിന് മുമ്പ് ഡീലര്‍മാരുമായി സംസാരിച്ച് കൂടുതല്‍ കിഴിവുകള്‍ നേടിയെടുക്കാന്‍ സാധിക്കും.
അതിനാല്‍ തന്നെ കാര്‍ വാങ്ങുന്നതിന് മുമ്പ് വ്യത്യസ്ത ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ച് ഏറ്റവും മികച്ച ഓഫര്‍ നല്‍കുന്ന ഡീലറില്‍ നിന്ന് വാഹനം വാങ്ങുക. സ്ഥലങ്ങള്‍ക്കും സ്‌റ്റോക്കിന്റെ ലഭ്യതക്ക് അനുസരിച്ചും ഓഫറിന് മാറ്റം വന്നേക്കാം എന്ന കാര്യം മാന്യ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
അടുത്തിടെ 6 സപീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമായി ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് GT പ്ലസ് വിപണിയില്‍ എത്തിച്ചിരുന്നു. 16.89 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. ഒപ്പം ടൈഗൂണ്‍ GT ഓട്ടോമാറ്റിക്, GT പ്ലസ് മാനുവല്‍ എന്നിവയ്ക്കായി രണ്ട് പുതിയ വേരിയന്റുകളും പുറത്തിറക്കി. ഇവക്ക് യഥാക്രമം 16.89 ലക്ഷം രൂപയും 17.79 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഫോക്‌സ്‌വാഗണിന്റെ കാറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ബെസ്റ്റ് സമയമാണിത്.
English summary
Volkswagen taigun virtus offering above rs 1 lakh discount details
Story first published: Thursday, June 22, 2023, 18:50 [IST]