
നിരവധി റെക്കോഡുകള്‍ സ്വന്തമാക്കി
1994 ഒക്ടോബര്‍ 13നാണ് ലിറ്റന്‍ ദാസ് ജനിച്ചത്. ബംഗ്ലാദേശിന്റെ വൈസ് ക്യാപ്റ്റനായ താരം ബംഗ്ലാദേശിലെ ഹിന്ദു മതസ്ഥനാണ്. വലം കൈയന്‍ ബാറ്റ്‌സ്മാനായ താരം വിക്കറ്റ് കീപ്പറെന്ന നിലയിലും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 2015 ജൂണിലാണ് താരം ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിക്കുന്നത്. ഏകദിനത്തിലെ ബംഗ്ലാദേശ് താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ലിറ്റന്‍ ദാസിന്റെ പേരിലാണ്. 2022ല്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളിലൊരാളാണ് ലിറ്റന്‍. 2021-23ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 800ലധികം റണ്‍സ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് അദ്ദേഹം.

പ്രണയ വിവാഹം
ലിറ്റന്‍ ദാസ് വിവാഹം കഴിച്ചത് ദീര്‍ഘകാല പ്രണയിനിയായ ദേവസ്രീ ബിസ്വാസ് സോന്‍ചിതയെയാണ്. അഗ്രികള്‍ച്ചറിലിസ്റ്റായി ജോലി നോക്കുകയാണ് ദേവസ്രീ. 2019 സെപ്തംബറിലായിരുന്നു ഇവരുടെ വിവാഹം. നിലവില്‍ ഇരുവര്‍ക്കും കുട്ടികളില്ല. പഠനത്തോടൊപ്പം ക്രിക്കറ്റിന് മുന്നോട്ട് കൊണ്ടുപോയ താരമാണ് ലിറ്റന്‍ ദാസ്. ബിബിഎയില്‍ ബിരുദമാണ് ലിറ്റന്റെ വിദ്യാഭ്യാസ യോഗ്യത. ബംഗ്ലാദേശ് ടീമിലെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരിലൊരാളാണ് ലിറ്റന്‍ ദാസ്.
Also Read : T20 World Cup 2022: ത്രില്ലറില്‍ കടുവകള്‍ വീണു, ഇന്ത്യക്ക് ആവേശ ജയം, സെമിക്കരികെ

പ്രകടന കണക്കുകള്‍
ഓപ്പണറായും ടോപ് ഓഡറിലും കളിക്കുന്ന ലിറ്റന്‍ ദാസ് 35 ടെസ്റ്റുകളില്‍ നിന്ന് 35.2 ശരാശരിയില്‍ 2112 റണ്‍സാണ് നേടിയത്. ഇതില്‍ 3 സെഞ്ച്വറിയും 14 ഫിഫ്റ്റിയും ഉള്‍പ്പെടും. 57 ഏകദിനത്തില്‍ നിന്ന് 1835 റണ്‍സും അദ്ദേഹം നേടി. 33.98 ശരാശരിയില്‍ കളിച്ച അദ്ദേഹം 5 സെഞ്ച്വറിയും 7 ഫിഫ്റ്റിയുമാണ് നേടിയെടുത്തത്. 64 ടി20യില്‍ നിന്ന് 22.23 ശരാശരിയില്‍ 1378 റണ്‍സും ലിറ്റന്‍ ദാസ് നേടി. 8 ഫിഫ്റ്റിയും അദ്ദേഹത്തിന്റെ ടി20 കരിയറിലുണ്ട്.