ലെമൺ ടി കുടിച്ചെന്ന് ടിനി, ബാലയ്ക്കും ഉണ്ണി മുകുന്ദനുമൊപ്പമുള്ള ചിത്രവുമായി താരം; പൃഥ്വിരാജിനെ ചോദിച്ച് ആരാധകർ

Spread the love


പൃഥിരാജ്, ബാല, അനൂപ് മേനോൻ എന്നിവർ ഒരുമിക്കുന്ന സിനിമയാണെന്ന് പറഞ്ഞാണ് ബാല വിളിച്ചതെന്നും പ്രതിഫലത്തിന്റെ കാര്യം പറയുമ്പോൾ ബാല നാന്, പൃഥിരാജ്, അനൂപ് മേനോൻ എന്ന ഡയലോ​ഗ് ആവർത്തിക്കുമായിരുന്നുവെന്നും ഒരു ലെമൺ ടി ചോദിച്ചപ്പോൾ പോലും ബാല ഇതേ ഡയലോഗ് പറഞ്ഞു എന്നുമാണ് തമാശയായി ടിനിയും പിഷാരടിയും പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ അടക്കം ഈ വീഡിയോ വലിയ രീതിയിലാണ് പ്രചരിച്ചത്. നിരവധി ട്രോളുകളും ഇതിന്റെ ഭാഗമായി വന്നു. വൈറലായ ഡയലോഗ് മിൽമ പോലുള്ള സ്ഥാപനങ്ങൾ പരസ്യത്തിനായും ഉപയോഗിച്ചിരുന്നു. ഓണക്കാലമായതിനാൽ മാവേലിയുടെ ചിത്രങ്ങൾക്ക് ഒപ്പവും ആ ഡയലോഗ് ട്രോളായി വന്നിരുന്നു.

അതേസമയം, ചാനൽ പരിപാടിയിൽ തന്നെ ഇത്തരത്തിൽ അനുകരിച്ചതിലെ അതൃപ്തി പ്രകടിപ്പിച്ച് ബാല രംഗത്ത് എത്തിയിരുന്നു. ടിനിയെ കൊല്ലാനുള്ള ദേഷ്യമുണ്ട് എന്ന തരത്തിലുള്ള ബാലയുടെ പ്രതികരണവും ഏറെ വൈറലായി. രമേശ് പിഷാരടിയും പൃഥ്വിരാജും അടക്കമുള്ളവരും ഇതിൽ പ്രതികരണവുമായി എത്തിയിരുന്നു.

ഇപ്പോഴിതാ, ബാലയ്ക്കും ഉണ്ണി മുകുന്ദനുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ടിനി ടോം. ‘ഒരുമിച്ച് ഒരു യാത്ര. ഫ്രണ്ട്സ് ആർ ഫോർ എവർ. ആൻഡ് വീ ഹാഡ് എ ലെമൺ ടീ ടുഗെതർ’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ എടുത്ത ചിത്രമാണിതെന്നും ടിനി ടോം പറയുന്നുണ്ട്. ഉണ്ണി മുകുന്ദനും ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്.

മൂവരെയും ഒന്നിച്ച് കണ്ട ആവേശത്തിൽ നിരവധി പേരാണ് ടിനി പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. രസകരമായ കമന്റുകളാണ് പലരുടെയും. അനൂപ് മേനോനും പൃഥ്വിരാജും എവിടെ ഫോട്ടോ എടുത്തത് രാജുചേട്ടനായിരിക്കുമല്ലേ എന്നൊക്കെയാണ് ചിലരുടെ കമന്റുകൾ. അവസാനം ബെൽറ്റിലേക്ക് എടുത്തല്ലേ എന്നും ഒരാൾ ടിനിയോട് ചോദിക്കുന്നുണ്ട്.

ബെൽറ്റിലെ പൃഥ്വിരാജും അനൂപ് മേനോനും എവിടെയാണ് എന്നാണ് കൂടുതൽ പേരുടെയും ചോദ്യം. എന്താണ് ടിനി സെൽഫിയൊക്കെ ചോദിച്ചെന്ന് കേട്ടു എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മൂന്ന് പേർക്കും കൂടി ഒരു ലെമൺ ടീ എടുക്കട്ടെയെന്നും ബാലയുടെ പിണക്കം മാറിയോ എന്നും കമന്റുകളിൽ ചോദിക്കുന്നവരുണ്ട്.

Also Read: എന്റെ ഭാഗ്യമായിരുന്നു അമ്മ, കെ.പി.എ.സി ലളിത എന്ന നടിയേയും അമ്മയേയും മിസ് ചെയ്യുന്നുണ്ട്: സിദ്ധാർഥ് ഭരതൻ

ലെമൺ ടി കുടിച്ചെന്ന് കേട്ട്, നിങ്ങൾ എൽദോനെ കൂട്ടിയില്ലേ, എന്നൊക്കെയുള്ള കമന്റുകളും കാണാം. അതേസമയം, ചട്ടമ്പിനാട് എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ മീമ് ഉപയോഗിച്ച് പഞ്ഞിക്കിട്ടോ എന്നും ചിലർ ചോദിക്കുന്നുണ്ട്. ബാലയുടെ നല്ല മനസാണ് നിങ്ങളെ കൂടെ കൂട്ടിയതെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ത്രിമൂർത്തികൾ എങ്ങോട്ടാണ് യാത്രയെന്നും പലരും ചോദിക്കുന്നുണ്ട്. ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലാണ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!