
ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റ് പ്രശ്‌നം
ഇന്ത്യയെ സംബന്ധിച്ചുള്ള പ്രധാന പ്രശ്‌നം നെറ്റ് റണ്‍റേറ്റാണ്. അവസാന മത്സരത്തില്‍ സിംബാബ് വെയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് അനായാസമായി സെമിയിലെത്താം. എന്നാല്‍ തോറ്റാല്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റ് പാരയായേക്കും. നിലവില്‍ പാകിസ്താനെക്കാളും ദക്ഷിണാഫ്രിക്കയേക്കാളും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ പിന്നിലാണുള്ളത്. നിലവിലെ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് 0.730, പാകിസ്താന്റേത് 1.117, ദക്ഷിണാഫ്രിക്കയുടേത് 1.441. ഇതില്‍ മികച്ച നെറ്റ് റണ്‍റേറ്റ് ദക്ഷിണാഫ്രിക്കയ്ക്കും രണ്ടാമത്തേത് പാകിസ്താനുമാണ്. അവസാന മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും പാകിസ്താനും ദക്ഷിണാഫ്രിക്കയും വമ്പന്‍ ജയം നേടുകയും ചെയ്താല്‍ ഇന്ത്യ സെമി കാണില്ലെന്നുറപ്പ്.
Also Read : IPL 2023:പഞ്ചാബ് കിങ്‌സിനെ ഇനി ധവാന്‍ നയിക്കും, മായങ്കിന്റെ കസേര തെറിച്ചു

പാകിസ്താന് വലിയ പ്രതീക്ഷ വേണ്ട
പാകിസ്താന്‍ താരങ്ങള്‍ ഇതിനോടകം വലിയ പ്രതീക്ഷയിലാണ്. ഇന്ത്യയോടും സിംബാബ് വെയോടും തോറ്റ പാകിസ്താന്‍ നെതര്‍ലന്‍ഡ്‌സിനെയും ദക്ഷിണാഫ്രിക്കയും തകര്‍ത്ത് ഗംഭീരമായാണ് തിരിച്ചുവന്നത്. എന്നാല്‍ പാകിസ്താന് വലിയ പ്രതീക്ഷ വേണ്ടെന്ന് തന്നെ പറയാം. മൂന്ന് ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുറത്താവാന്‍ കൂടുതല്‍ സാധ്യതയുള്ള വമ്പന്മാര്‍ പാകിസ്താനാണ്. ബംഗ്ലാദേശാണ് പാകിസ്താന്റെ അവസാന എതിരാളികള്‍. പാകിസ്താന്റെ ടീം കരുത്തുമായി താരതമ്യചെയ്യുമ്പോള്‍ ബംഗ്ലാദേശ് ദുര്‍ബലരാണ്. എന്നാല്‍ തങ്ങളുടേതായ ദിവസം ഏത് വമ്പന്മാരെയും നിരാശപ്പെടുത്താന്‍ ബംഗ്ലാദേശിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമാവില്ല.
Also Read : ബാബര്‍ ‘സ്വാര്‍ത്ഥനെന്ന്’ ഗംഭീര്‍, വാക്കുകള്‍ സൂക്ഷിക്കണമെന്ന് അഫ്രീദി, പോരാട്ടം ശക്തം

ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും തലവേദന
ഗ്രൂപ്പ് 1ലും തീപാറും പോരാട്ടമാണ്. 5 മത്സരത്തില്‍ നിന്ന് 7 പോയിന്റോടെ ന്യൂസീലന്‍ഡ് ഗ്രൂപ്പില്‍ തലപ്പത്താണ്. 2.113 എന്ന മികച്ച നെറ്റ് റണ്‍റേറ്റുള്ള ന്യൂസീലന്‍ഡ് ഏറെക്കുറെ സെമി ഉറപ്പിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ എന്നിവര്‍ തമ്മിലാണ് രണ്ടാം സ്ഥാനത്തിനായി പോരാടുന്നത്. ഇംഗ്ലണ്ടിന്റെ അവസാന മത്സരം ശ്രീലങ്കയ്‌ക്കെതിരെയാണ്. അതുകൊണ്ട് കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഓസ്‌ട്രേലിയക്ക് ഇന്ന് അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാത്ത പക്ഷം സെമിയിലെത്തുക പ്രയാസമായിരിക്കും.