കെ എം ഷാജിക്ക് തിരിച്ചടി; വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന ഹർജി കോടതി തള്ളി

Spread the love


കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് വീട്ടില്‍നിന്ന് പിടിച്ചെടുത്ത പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് തിരിച്ചടി. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം തിരിച്ചുകിട്ടണമെന്ന ഹര്‍ജി കോഴിക്കോട് വിജിലന്‍സ് കോടതി തള്ളി. പണം തിരികെ നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിജിലൻസിന്റെ വാദം കോടതി അംഗീകരിച്ചു.

Also Read- അയൽവാസിയുടെ കാറിന് തീയിടുന്നതിനിടെ പൊള്ളലേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ

കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47,35,500 ലക്ഷം രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. പണം പാർട്ടിയുടെ ബൂത്ത് കമ്മിറ്റികളിൽനിന്ന് കിട്ടിയ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം. 20,000 രൂപയുടെ രസീതുകളടക്കം ഷാജി കോടതിയിൽ തെളിവായി സമർപ്പിച്ചിരുന്നു.

Also Read- ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ നേത്രരോഗ വിദഗ്ധൻ വിജിലൻസ് പിടിയിൽ

എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾക്ക്‌ വിരുദ്ധമായ രസീതുകളാണ് ഹാജരാക്കിയത് എന്ന് പ്രോസീക്യൂഷൻ വാദിച്ചു. ഇതെല്ലാം തെറ്റായ രേഖകളാണെന്നും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങൾ അംഗീകരിച്ചാണ് വിജിലൻസ് പ്രത്യേക ജഡ്ജ് ടി മധുസൂദനൻ വിധി പുറപ്പെടുവിച്ചത്.

Also Read- കണ്ണൂരിൽ ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ

പണം തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ എം ഷാജിയുടെ അഭിഭാഷകന്‍ പറഞ്ഞു. പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നതിന് എല്ലാ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!