പാലക്കാട്: ചാലിശ്ശേരി പെരുമണ്ണൂരിൽ സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ കുട്ടികൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പതിനഞ്ച് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. പാലക്കാട് ചാലിശ്ശേരി പെരുമണ്ണൂർ
മലയാളം ക്ലബ്ബ് – സ്കൂൾ റോഡിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിലെ ബസ് ആണ് അപകടത്തിൽ പെട്ടത്.
അപകട സമയത്ത് 15 കുട്ടികളും ഡ്രൈവറും ആയയും ബസിൽ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.
പെരുമണ്ണൂർ ഭാഗത്തെ വീതി കുറഞ്ഞ റോഡിന്റെ ഒരു വശത്ത് പൊന്തക്കാടുകൾ തിങ്ങി നിറഞ്ഞതിനാൽ റോഡിന്റെ താഴ്ചയേറിയ ഭാഗത്തെ അരിക് വശത്ത് കൂടെയാണ് ബസ് സഞ്ചരിച്ചത്.
Also Read- സ്കൂൾ മുറ്റത്തെ മരം കടപുഴകി വീണ് കാസര്‍കോട്ട് ആറാം ക്ലാസുകാരി മരിച്ചു
ഈ ഭാഗത്തെത്തിയതോടെ അരിക് വശം ഇടിഞ്ഞ് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി മുഴുവൻ പേരെയും പുറത്തെത്തിച്ചു. റോഡിലെ പൊന്തക്കാടുകൾ വെട്ടിമാറ്റാൻ അധികൃതർ തയ്യാറാവണമെന്ന് നാട്ടുകാർ പറഞ്ഞു.
News Summary- A school bus overturned in Chalissery Perumannur. The children miraculously escaped unhurt in the accident. There were fifteen children in the bus
മറ്റു പ്രധാന വാർത്തകൾ (കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.