പാലക്കാട് > ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഒളിവിലായിരുന്ന പോപ്പുലർഫ്രണ്ട് ചാടനാംകുറിശി യൂണിറ്റ് അംഗത്തെ അന്വേഷകസംഘം അറസ്റ്റ് ചെയ്‌തു. വെസ്റ്റ് യാക്കര ചടനാംകുറിശി സ്വദേശി എച്ച് നൗഷാദിനെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. വെള്ളി വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിലെ 36ാം പ്രതിയാണ് നൗഷാദ്. ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നതാണ് കുറ്റം. ഇതോടെ കേസിൽ 32 പേർ അറസ്റ്റിലായി. തിങ്കളാഴ്ച പിഎഫ്ഐ ഡിവിഷൻ പ്രസിഡന്റ് കൽപ്പാത്തി സുന്ദരം കോളനി സ്വദേശി ജംഷീർ (29) ജെസിഎം ഒന്നാം നമ്പർ കോടതിയിൽ കീഴടങ്ങിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ