മലപ്പുറം: കഥോത്സവം പരിപാടിയിൽ ക്ലാസ് എടുക്കുന്നതിനിടെ മുൻ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. വണ്ടൂർ വനിത ഇസ്‍ലാമിക് കോളജ് മുൻ പ്രിൻസിപ്പലും അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി മുൻ അധ്യാപകനുമായ ചോലശ്ശേരി ഫസലുദ്ദീൻ മാസ്റ്റർ (63) ആണ് മരിച്ചത്. ആമപ്പൊയിൽ ജി.എൽ.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്ക് കഥോത്സവം പരിപാടിയിൽ ക്ലാസ് എടുക്കവെയാണ് സംഭവം. ജമാഅത്തെ ഇസ്ലാമി കാളികാവ് ഹൽഖാ നാസിമാണ്. നിരവധി ശിഷ്യഗണങ്ങളുള്ള ഫസലുദ്ദീൻ മാസ്റ്റർ കാളികാവിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
Facebook Comments Box