ഇപ്പോഴിതാ പ്രണവിനെ പറ്റി സംസാരിച്ചിരിക്കുകയാണ് നിർമാതാവ് വിശാഖ് സുബ്രമണ്യം. കഴിഞ്ഞ ദിവസമായിരുന്നു വിശാ ഖിന്റെ വിവാഹം. സിനിമാ രംഗത്തുള്ള നിരവധി പേർ വിവാഹത്തിന് എത്തിയെങ്കിലും പ്രണവ് എത്തിയിരുന്നില്ല. പ്രണവ് യാത്രയിൽ ആയതിനാലാണ് വിവാഹത്തിന് വരാഞ്ഞതെന്ന് വൈശാഖ് പറഞ്ഞു. ഈ വർഷം മുഴുവൻ യാത്ര ചെയ്ത് അടുത്ത വർഷം സിനിമ ചെയ്യണമെന്നാണ് പ്രണവ് പറഞ്ഞതെന്ന് വിശാഖ് വ്യക്തമാക്കി. തായ്ലന്റിലായിരുന്ന പ്രണവ് വിവാഹ നിശ്ചയത്തിന് എത്തിയിരുന്നെന്നും വിശാഖ് പറഞ്ഞു.

ഈ വർഷം ജനുവരിയിൽ ആണ് ഹൃദയം സിനിമ റിലീസ് ചെയ്തത്. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തെയാണ് നടൻ ഈ സിനിമയിൽ അവതരിപ്പിച്ചത്. വിനീത് ശ്രീനിവാസൻ ആയിരുന്നു സിനിമയുടെ തിരക്കഥയും സംവിധാനവും. ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ. നേരത്തെ മകന്റെ യാത്രാ പ്രേമത്തെ പറ്റി മോഹൻലാൽ സംസാരിച്ചിരുന്നു. ചെറുപ്പ കാലത്ത് താൻ ആഗ്രഹിച്ച കാര്യങ്ങളാണ് പ്രണവ് ഇപ്പോൾ ചെയ്യുന്നത്.

യാത്രയെക്കുറിച്ച് പുസ്തകം എഴുതാൻ പ്രണവ് താൽപര്യപ്പെടുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. പ്രണവ് ഉൾവലിഞ്ഞ പ്രകൃതക്കാരനാണ്. പക്ഷെ ഇൻട്രോവേർട്ട് അല്ല. അഭിമുഖങ്ങൾക്ക് പോകാൻ മകന് താൽപര്യമില്ലെന്നും മോഹൻലാൽ പറഞ്ഞു. ഭാര്യ സുചിത്രയോടാണ് മക്കൾ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നും അതിനാൽ തന്നെ മക്കൾക്ക് കൂടുതൽ അടുപ്പം അമ്മയോടാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു. അവരുടെയൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്ന ആളല്ല ഞാൻ. സുചിത്ര കുറിച്ചു കൂടി അവരുമായി സംസാരിക്കാറും സിനിമയുടെ കഥ ചർച്ച ചെയ്യാറുമുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.

പ്രണവ് പങ്കുവെക്കുന്നതിൽ ഭൂരിഭാവും യാത്രകളെക്കുറിച്ചുള്ള ചിത്രങ്ങളാണ്. ഇവയ്ക്ക് താഴെ മിക്കപ്പോഴും അടുത്ത സിനിമ എപ്പോഴാണെന്ന ആരാധകരുടെ ചോദ്യവും വരാറുണ്ട്. പ്രണവിനെതിരെ സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശനങ്ങൾ ഉയരാറുമുണ്ട്. സിനിമയോട് ഒരു താൽപര്യവുമില്ലാത്ത ആളെ എന്തിനാണ് സിനിമകളിൽ നിർബന്ധിച്ച് കൊണ്ടു വരുന്നതെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.
ഒരവസരത്തിന് കാത്തിരിക്കുന്ന പുതുമുഖങ്ങൾക്കല്ലേ ഈ അവസരം നൽകേണ്ടതെന്നും ഇവർ ചോദിക്കുന്നു. പ്രണവിന്റെ അഭിനയം പോരായെന്ന വിമർശനങ്ങളും തുടക്ക കാലത്ത് ഉണ്ടായിരുന്നു. എന്നാൽ ഹൃദയത്തിൽ മികച്ച പ്രകടനം ആണ് നടൻ കാഴ്ച വെച്ചത്.