
മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍
ഓപ്പണിങ്ങില്‍ ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെ ആവിശ്യമാണ്. നിലവില്‍ ഇന്ത്യക്ക് ഓപ്പണിങ്ങിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരില്ല. ദേവ്ദത്ത് പടിക്കല്‍, വെങ്കടേഷ് അയ്യര്‍ എന്നിവരെയൊന്നും ടി20യിലെ വിശ്വസ്തരായ ഇടം കൈയന്‍ ഓപ്പണര്‍മാരെന്ന് പറയാനാവില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഓപ്പണറെയാണ് ഇന്ത്യക്കാവശ്യം. അതുകൊണ്ട് തന്നെ റിഷഭ് പന്ത് ഓപ്പണിങ് സ്ഥാനത്തേക്കെത്തേണ്ടതാണ്.
രോഹിത് ശര്‍മ കളമൊഴിഞ്ഞാലും കെ എല്‍ രാഹുല്‍ ഓപ്പണറായി തുടര്‍ന്നേക്കും. രാഹുല്‍ നിലയുറപ്പിക്കാന്‍ കൂടുതല്‍ പന്തുകള്‍ വേണ്ടിവരുന്ന താരമാണ്. അതുകൊണ്ട് തന്നെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനെയാണ് ഇന്ത്യക്കാവശ്യം. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും അനുയോജ്യന്‍ റിഷഭ് പന്ത് തന്നെയാണ്.

പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കും
പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കുന്ന ഓപ്പണര്‍മാരെയാണ് ടീമിനാവശ്യം. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യക്ക് നിലവില്‍ പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും അനുയോജ്യനായ താരം റിഷഭ് പന്താണ്. ആദ്യത്തെ ആറോവര്‍ ഇന്ത്യക്ക് മുതലാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് നിലവില്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അതുകൊണ്ട് തന്നെ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനെയാണ് ഓപ്പണിങ്ങില്‍ ഇന്ത്യക്ക് വേണ്ടത്. റിഷഭ് മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള താരമാണ്. അനായാസമായി സിക്‌സര്‍ നേടാനും പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാനും റിഷഭിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ താരത്തെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കണം.

എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കും
അതിവേഗം എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിവുള്ള താരമാണ് റിഷഭ് പന്ത്. ക്രീസില്‍ നില്‍ക്കുന്ന സമയമത്രയും എതിര്‍ ബൗളര്‍മാരുടെ ചങ്കില്‍ ഭയം സൃഷ്ടിക്കാന്‍ റിഷഭിന് കഴിവുണ്ട്. കൂടാതെ ഒറ്റക്ക് മത്സരഫലത്തെ മാറ്റാനും റിഷഭിനാവും. ചെറിയ സമയംകൊണ്ട് മത്സരം കൈപ്പിടിയിലാക്കാന്‍ കഴിവുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് റിഷഭെന്ന് പറയാം. ഇത്തരത്തിലുള്ള താരങ്ങള്‍ വളരെ അപൂര്‍വ്വമാണ്. നിലവില്‍ ഇന്ത്യന്‍ ടീമിലെ എക്‌സ്ഫാക്ടര്‍ താരങ്ങളിലൊരാളാണ് റിഷഭെന്ന് പറയാം.