- Last Updated :
ഇന്ന് രാവിലെ ഏഴ് മണിയോടെ തുകലശേരി ആഞ്ഞിലിമൂട് ജങ്ഷന് സമീപത്തെ വളവിലാണ് അപകടം ഉണ്ടായത്. അമിതവേഗത്തിൽ എത്തിയ ടവേര കാർ തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ മണികണ്ഠന്‍റെ തലയ്ക്ക് ഗുരുതരായി പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ച് മണികണ്ഠനെ പുറത്തെടുത്ത് ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Also Read- കട്ടപ്പനയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്
മണികണ്ഠന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മണികണ്ഠന്‍റെ ബന്ധുക്കൾ ശിവകാശിയിൽനിന്ന് തിരുവല്ലയിലേക്ക് എത്തുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.