ആദ്യ ഭാര്യ റീന ദത്തയുമായി വേര്‍പിരിയുന്ന കാലത്ത് ആമിറിന്റെ പേരില്‍ ഒത്തിരി ഗോസിപ്പുകള്‍ വന്നിരുന്നു. വിവാഹത്തിന് പുറമേ ബ്രിട്ടീഷ് ജേണലിസ്റ്റായ ജെസ്സിക്ക ഹൈനസില്‍ ആമിറിന് ഒരു കുട്ടിയുണ്ടെന്ന തരത്തിലും വാര്‍ത്ത വന്നു. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് ഒരിക്കല്‍ പോലും നടന്‍ തുറന്ന് സംസാരിച്ചിരുന്നില്ല. എന്തായാലും ഭാര്യയുമായി വേര്‍പിരിയുകയാണെന്ന തീരുമാനത്തില്‍ നടന്‍ മുന്നോട്ട് പോയി. അതിന് ശേഷമാണ് കിരണ്‍ റാവുവുമായി അടുപ്പത്തിലാവുന്നത്.

ലഗാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് രണ്ടാമത്തെ ഭാര്യ കിരണ്‍ റാവുവുമായി ഇഷ്ടത്തിലാവുന്നത്. എന്നാല്‍ 2016 ല്‍ പുറത്തിറങ്ങിയ ദംഗല്‍ എന്ന സിനിമയിലെ നായിക ഫാത്തിമ സന ഷെയിക്കുയുമായിട്ടുള്ള നടന്റെ അടുപ്പം ചില ഗോസിപ്പുകള്‍ക്ക് കാരണമായി. പലപ്പോഴും ആമിറിന്റെ കൈ പിടിച്ച് നടന്ന് വരുന്ന ഫാത്തിമയുടെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. ഇരുവരും ഒരുമിച്ചാണെന്നും വൈകാതെ വിവാഹം കഴിച്ചേക്കും എന്നൊക്കെ അഭ്യൂഹം വരുന്നതിനിടയിലാണ് കിരണ്‍ റാവുവുമായി ആമിര്‍ പിരിയുന്നത്.

2018 ല്‍ പുറത്തിറങ്ങിയ തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയില്‍ ആമിറിനൊപ്പം സന അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലേക്ക് ആമിറിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടി എത്തുന്നത്. മാത്രല്ല സെറ്റില്‍ അവര്‍ക്ക് മാത്രം പ്രത്യേക പരിഗണനയും പ്രശംസയും ലഭിക്കുന്നതില്‍ നടി കത്രീന കൈഫ് അതൃപ്തി പ്രകടിപ്പിച്ചു. മാത്രമല്ല ഫാത്തിമ സനയും കത്രീനയും തമ്മില്‍ ആ സെറ്റില്‍ നിന്നും അകലത്തിലായെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ആമിര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചില്ലെങ്കിലും ഫാത്തിമ ഒരിക്കല്‍ തുറന്ന് സംസാരിച്ചിരുന്നു. ‘മുന്‍പ് എന്നെ ബാധിക്കുന്ന കാര്യങ്ങളുണ്ടായി. വിഷമം വന്നിരുന്നു. ഇത്രയും വലിയ തലത്തില്‍ നിന്ന് ഞാനങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല. ഞാനെന്താണെന്ന് അറിയാത്ത ആളുകള്‍ പോലും എന്നെ കുറിച്ച് എഴുതുകയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോന്ന് പോലും അവര്‍ക്കറിയില്ല. ഇത് വായിക്കുന്ന ആളുകള്‍ ഞാനൊരു മോശക്കാരിയാണെന്ന് കരുതുന്നു.

എന്നെ കുറിച്ച് എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യമത് എന്നോട് തന്നെ ചോദിക്കൂ. ഞാനതിനുള്ള ഉത്തരം പറഞ്ഞ് തരാമെന്ന് ഫാത്തിമ പറയുന്നു. ആമിറിന്റെയും കിരണിന്റെയും ജീവിതം തകര്‍ത്തത് ഫാത്തിമയാണെന്നുള്ള ഊഹാപോഹങ്ങളെ കുറിച്ചും നടി പറഞ്ഞു. ‘ആളുകള്‍ തെറ്റായി കാര്യങ്ങള്‍ ഊഹിച്ചെടുക്കുന്നത് എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. എന്നെ ഒരു മോശം വ്യക്തിയായി ആളുകള്‍ കാണുന്നത് ഞാനൊട്ടും ആഗ്രഹിച്ചിരുന്നില്ലെന്നും’, ഫാത്തിമ പറഞ്ഞു.