തൃശൂർ
സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗവർണർ ഉന്നയിച്ച വിഷയങ്ങൾ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പറഞ്ഞത്–- തൃശൂരിൽ മാധ്യമപ്രവർത്തകരോട് സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് സെക്രട്ടറിയറ്റ് മാർച്ചിൽ സംസാരിക്കവേ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസിന്റെ ഉള്ളിലിരിപ്പ് സുധാകരൻ പരസ്യമായി പ്രഖ്യാപിച്ചത് ചർച്ചയായതോടെയാണ് സുധാകരന്റ മലക്കം മറച്ചിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box