
ബാബര്‍ അസം
പാകിസ്താന്‍ നായകന്‍ ബാബര്‍ അസമാണ് ഈ പട്ടികയിലെ പ്രമുഖന്മാരിലൊരാള്‍. ടൂര്‍ണമെന്റില്‍ പാകിസ്താന്‍ സെമിയില്‍ കടന്നെങ്കിലും ബാബറിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഒരു മത്സരത്തില്‍ പോലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബാബറിന് സാധിച്ചില്ലെന്നതാണ് വസ്തുത. അഞ്ച് മത്സരങ്ങള്‍ കളിച്ച ബാബര്‍ 39 റണ്‍സാണ് ആകെ നേടിയത്. ഒരു ഫിഫ്റ്റി പോലും നേടാന്‍ ബാബറിന് സാധിച്ചിട്ടില്ല.
ബാബര്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്നതാണ് പാകിസ്താന്റെ പല തോല്‍വികള്‍ക്കും കാരണം. നായകനെന്ന നിലയില്‍ ബാബര്‍ മികവ് കാട്ടുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ വമ്പന്‍ പരാജയമായ ലോകകപ്പായാണ് ഇത് കടന്ന് പോകുന്നത്. പാകിസ്താന്റെ സൂപ്പര്‍ താരം മുഹമ്മദ് റിസ്വാനും ഇത്തവണ മികവ് കാട്ടിയില്ലെന്നതും ടീമിനെ പിന്നോട്ടടിച്ച കാരണങ്ങളിലൊന്നാണ്.
Also Read : T20 World Cup 2022: സിംബാബ്‌വെ നിസാരക്കാരല്ല!, ഇന്ത്യ ഭയക്കണം, മൂന്ന് കാര്യം തലവേദന

രോഹിത് ശര്‍മ
2019ലെ ഇംഗ്ലണ്ട് വേദിയായ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം നേടി കസറിയ രോഹിത് ശര്‍മക്കും ഇത്തവണത്തെ ടി20 ലോകകപ്പ് നിരാശപ്പെടുത്തുന്ന ഓര്‍മയാണ്. നെതര്‍ലന്‍ഡ്‌സിനെതിരായ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ രോഹിത് ശര്‍മ ഫ്‌ളോപ്പ് ഷോയാണ് കാഴ്ചവെക്കുന്നത്. നാല് മത്സരങ്ങളിലെ കണക്ക് നോക്കുമ്പോള്‍ 18.50 ശരാശരിയില്‍ 74 റണ്‍സാണ് രോഹിത്തിന് നേടാനായത്.
സ്‌ട്രൈക്കറേറ്റ് 108.9 ആണ്. പ്രധാന മത്സരങ്ങളിലെല്ലാം രോഹിത് ഫ്‌ളോപ്പായി. കെ എല്‍ രാഹുലും അവസരത്തിനൊപ്പ് പല മത്സരങ്ങളിലും ഉയര്‍ന്നിട്ടില്ല. ഇത്തവണ ഇന്ത്യക്ക് ഏറ്റവും തലവേദന സൃഷ്ടിക്കുന്നത് ഓപ്പണര്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ്. സെമി ഉറപ്പിച്ച ഇന്ത്യക്ക് വരുന്ന പ്രധാന മത്സരങ്ങളില്‍ ഓപ്പണര്‍മാര്‍ ഫോമിലേക്കെത്തേണ്ടത് നിര്‍ണ്ണായകമായിരിക്കുകയാണ്.

ടെംബ ബാവുമ
ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. സെമിയുറപ്പിച്ചാണ് ദക്ഷിണാഫ്രിക്ക മുന്നേറിയതെങ്കിലും നിര്‍ണ്ണായക മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് അട്ടിമറി തോല്‍വി വഴങ്ങിയതോടെ സെമി കാണാതെ പുറത്തായി. നായകനെന്ന നിലയില്‍ ബാവുമ ഭേദപ്പെട്ട് നിന്നെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ വമ്പന്‍ പരാജയമായിരുന്നു.
അഞ്ച് മത്സരത്തില്‍ നിന്ന് 17.6 ശരാശരിയില്‍ 70 റണ്‍സാണ് ബാവുമയുടെ ആകെ സമ്പാദ്യം. 112ന് താഴെയായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഈ വര്‍ഷം 12.4 മാത്രമാണ് ബാവുമയുടെ ടി20 ശരാശരി. വലിയ ഉടച്ചുപണി ദക്ഷിണാഫ്രിക്ക നടത്താന്‍ തയ്യാറെടുക്കുമ്പോള്‍ ബാവുമക്ക് നായകസ്ഥാനം നഷ്ടമാവുമെന്നുറപ്പ്. ഈ വര്‍ഷം 46ന് മുകളില്‍ ശരാശരിയുള്ള റീസ ഹെന്‍ഡ്രിക്‌സിനെ ദക്ഷിണാഫ്രിക്ക വേണ്ടത്ര പരിഗണിച്ചില്ലെന്നത് ഇതിനോടകം വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.