തിരുവനന്തപുരം
നിർഭയ ഷെൽട്ടർ ഹോമിൽനിന്ന് കാണാതായ പെൺകുട്ടികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ.
കണ്ണമ്മൂല സ്വദേശി വിഷ്‌ണുവിനെയും (33), സഹായിച്ച മെഡി. കോളേജ് സമീപത്തെ ലോഡ്‌ജ് മാനേജർ കടകംപള്ളി അണമുഖം കാവുവിള വീട്ടിൽ ബിനു (32)വിനെയുമാണ് അറസ്റ്റ് ചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.
പോക്സോ കേസിൽ ഇരയായി പൂജപ്പുര നിർഭയ ഹോമിലെത്തിയ രണ്ട് കുട്ടികളെ വെള്ളിവൈകിട്ട് കാണാതായിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെ, ഇൻസ്റ്റഗ്രാമിൽ ഇവർ വീഡിയോ പോസ്റ്റ് ചെയ്‌തു. ഇത് കണ്ട പൊലീസ് ഇവരെത്തേടി കവടിയാറിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനൊപ്പം ഇവർ മെഡി. കോളേജ് പരിസരത്ത് ഉണ്ടായിരുന്നു. പൊലീസ് ഇയാളെ കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
കവടിയാറിൽനിന്ന് ഇയാൾക്കൊപ്പമാണ് പെൺകുട്ടികൾ മെഡി. കോളേജ് പരിസരത്ത് എത്തിയത്. അതിനിടെ ബൈക്കിലെത്തിയ വിഷ്ണു ഷാഡോ പൊലീസാണെന്ന് പറഞ്ഞ് ഇയാളെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച ശേഷം പെൺകുട്ടികളെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടികൾക്കായുള്ള അന്വേഷണത്തിനിടെ ഈ ലോഡ്‌ജിൽ പൊലീസ് എത്തിയപ്പോൾ ലോഡ്‌ജ് മാനേജർ ബിനു പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് മൊഴി നൽകി. ഈ സാഹചര്യത്തിലാണ് ഇയാളും പ്രതിയായത്. പ്രതികൾക്കെതിരെ പോക്സോ പ്രകാരമുള്ള വകുപ്പുകളനുസരിച്ചാണ് കേസ്. തട്ടിക്കൊണ്ടുപോകലടക്കമുള്ള വകുപ്പുകളും ചുമത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ