സിനിമയില്‍ മമ്മൂക്ക കോഴിയുടെ പുറകേ ഓടുന്ന സീന്‍ എടുക്കുന്നതിനെ കുറിച്ച് അദ്ദേഹത്തോട് പറയാന്‍ എനിക്ക് പേടി ഉണ്ടായിരുന്നു. മമ്മൂക്ക വളരെ സെന്‍സിബിളും ക്ലീന്‍ ഓബ്‌സര്‍വേഷനുമുള്ള ആളാണ്. ആ സീന്‍ എടുത്തതിന് ശേഷം മമ്മൂക്ക വേറെ ആരോടോ ഇതിനെ കുറിച്ച് പറഞ്ഞത് ഞാനറിഞ്ഞു. ‘ആ സീന്‍ വളരെ സിംപിളായി ഏത് രീതിയില്‍ വേണമെങ്കിലും എടുക്കാവുന്നതാണ്. പക്ഷേ അവനെ കുറിച്ച് ഞാന്‍ ചിന്തിച്ചതൊക്കെ ശരിയാണെന്ന് മനസിലായത് ലാല്‍ ആ സീനെടുത്തപ്പോഴാണെന്ന്’, മമ്മൂക്ക പറഞ്ഞിരുന്നു.

സിനിമ ചിത്രീകരിക്കുമ്പോള്‍ മമ്മൂക്ക സ്റ്റാറാണെന്നോ വലിയൊരു ആളാണെന്ന ധാരണയോ ഇല്ലായിരുന്നു. നമ്മളെല്ലാം മറന്ന് സിനിമ ചെയ്യണം. ചിലത് ആവശ്യപ്പെടാന്‍ പറ്റാതെ വരും. ചില സീനുകളില്‍ തര്‍ക്കം വന്നിട്ടുണ്ട്. മമ്മൂക്ക ചീത്ത വിളിച്ചിട്ടുമുണ്ട്. ചിലപ്പോള്‍ അദ്ദേഹം വാശി പിടിച്ച് നിന്നപ്പോള്‍ ഞാനും അതേ വാശിയില്‍ തന്നെ നിന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.
അത് വേറൊരു നടനായിരുന്നെങ്കില്‍ വൈരാഗ്യമായി മനസില്‍ സൂക്ഷിക്കും. ഞാന്‍ എന്തിനാണ് വാശിപ്പിടിച്ചതെന്ന് മനസിലാവുന്ന സമയത്ത് അദ്ദേഹത്തിന്റെ വാശി വിട്ട് കളഞ്ഞിട്ട് വന്ന് തോളത്ത് കൈയ്യിലിടും. അതാണ് മമ്മൂക്കയുടെ മഹത്വം.

പട്ടാളം എന്ന് സിനിമയ്ക്ക് പേരിട്ടതോടെ എല്ലാവരും നായര്‍സാബ് പോലൊരു പട്ടാള സിനിമയായിരിക്കുമെന്ന് കരുതി. ഇതൊരു തമാശചിത്രമാണെന്ന് മനസിലാക്കാന്‍ മമ്മൂട്ടിയുടെ ഫോട്ടോയുള്ള ഒരു പോസ്റ്റര്‍ പുറത്ത് വിട്ടു. അതെന്തോ സാഹസികമായി മമ്മൂട്ടി ചെയ്തതാണെന്ന് പ്രചരിക്കപ്പെട്ടു.
സത്യത്തില്‍ പശു ഓടിച്ചിട്ട് അദ്ദേഹം നെറ്റിന് മുകളില്‍ കയറിയ സീനാണ്. സിനിമ പുറത്തിറങ്ങിയതിന് ശേഷം പ്രേക്ഷകര്‍ക്ക് അതൊരു ഷോക്കായി. മമ്മൂക്കയെ പോലൊരാളെ കൊണ്ട് ഞാനിത് ചെയ്യിപ്പിച്ചത് അവര്‍ക്ക് സഹിക്കാന്‍ പറ്റിയില്ല.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷനില്‍ നിന്നുള്ള ഒരാള്‍ എന്റെ വീട്ടിലേക്ക് വിളിച്ചു. ഇളയമകളാണ് ഫോണ്‍ എടുത്തത്. നാല് വയസുള്ള മകളോട് അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ നിന്റെ അച്ഛന്റെ കൈ വെട്ടും എന്നാണ്. മമ്മൂട്ടിയെ പോലൊരു മഹാനടനെ കോമാളിയാക്കി എന്നതാണ് അവരുടെ പ്രശ്‌നം.
വീട്ടില്‍ മകളാണെങ്കില്‍ എന്നെ പുറത്ത് വിടാതെയായി. പപ്പ, പുറത്ത് പോവണ്ട, നമുക്ക് ഊണ് കഴിച്ച് സുഖമായി ജീവിക്കാമെന്നാണ് അവള്‍ പറഞ്ഞത്. അങ്ങനെ ജീവിതത്തില്‍ തിരിച്ചടി കിട്ടിയൊരു സിനിമയായിരുന്നു പട്ടാളമെന്ന് ലാല്‍ ജോസ് പറയുന്നു.

എന്നോട് സിനിമയെ കുറിച്ച് പറഞ്ഞത് പോലെ മമ്മൂക്കയോടും പലരും പറഞ്ഞു. അഭിനയിക്കുമ്പോള്‍ ആസ്വദിച്ചാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ റിലീസിന് ശേഷം മമ്മൂക്കയെ ബാധിച്ചു. കുറച്ച് കാലം എന്നോട് പിണങ്ങി നടന്നു. മമ്മൂക്കയെ പുറത്ത് നിന്ന് കണ്ടാല്‍ കാണാത്തത് പോലെ ഞാന്‍ ഒളിച്ച് നടന്നിരുന്നതായി ലാല്‍ ജോസ് പറയുന്നു.