21/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.

1 min read

കട്ടപ്പന ഇരട്ടയാർ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. വെട്ടിക്കുഴക്കവല ജംഗ്ഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഇരട്ടയാർ ഭാഗത്തേക്ക് പോവുകയായിരുന്ന അന്യാർതൊളു സ്വദേശികളുടെ മാരുതി 800 കാറും കട്ടപ്പന ഭാഗത്തേക്ക് പോകുകയായിരുന്ന ഇയോണ്‍ കാറുമാണ് കൂട്ടിയിടിച്ചത്.

ഇയോണ്‍ കാർ നിയന്ത്രണംവിട്ട് എതിരേവന്ന കാറിൽ ഇടിച്ചതാണെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാറുകൾ രണ്ടും ഭാഗികമായി തകർന്ന നിലയിലാണ്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!