രണ്ട് വർഷങ്ങൾക്കിപ്പുറം വീണ്ടും കേക്ക് മിക്സിങ്; അടച്ചിടലിന് ശേഷമെത്തുന്ന ആദ്യ ക്രിസ്മസിന് വരവേൽപ്പൊരുക്കം

Spread the love


ആലപ്പുഴ: കോവിഡ് കാലത്തിന് ശേഷമെത്തുന്ന ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് ആലപ്പുഴ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒരുക്കുന്നത്. തങ്ങളുടെ അതിഥികളുടെ സന്തോഷത്തിനായി പശ്ചാത്യ രീതിയായ കേക്ക് മിക്സിങ് അടക്കമുള്ള പരിപാടികളാണ് ഒരുക്കുന്നത്. 

കോവിഡ് കാലത്തിന് ശേഷമുള്ള ആഘോഷം എന്ന നിലയിൽ വിപുലമായ പരിപാടികളാകും ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടക്കുക. അവധിക്കാലത്ത് കൂടുതൽ വിനോദ സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സ്ഥാപനങ്ങൾ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുന്നമട റമദാ റിസോർട്ടിൽ കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചത്. 

Read Also: Aryan Khan Case: ആര്യൻ ഖാനെതിരായ ലഹരിമരുന്ന് കേസ്: ആഭ്യന്തര അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ, എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

ഏകദേശം 1500 കിലോ തൂക്കമുള്ള കേക്കിന്റെ നിർമ്മാണത്തിനാണ് തുടക്കമായത്. ഈന്തപ്പഴം, അത്തിപ്പഴം, ഗോൾഡൻ ആബ്രികോട്ട്, ചെറി, ഇഞ്ചി, ഓറഞ്ച് എന്നിവയാണ് പ്രധാന ചേരുവകൾ. ഒപ്പം വിവിധ ഇനം വിദേശ മദ്യവും ചേർത്താണ് കേക്ക് നിർമ്മാണം. എല്ലാം വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവ. 45 ദിവസമാണ് കേക്ക് പാകമാവാനുള്ള കാലയളവ്. 

വ്യത്യസ്തമായ ഒട്ടേറെ പരിപാടികളാണ് സമാനമായ നിലയിൽ വിനോദ സഞ്ചാര മേഖലയിലെ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്നത്. അവധിക്കാലത്ത് ആലപ്പുഴയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കേക്ക് മിക്സിംഗും സംഘടിപ്പിച്ചതെന്ന് സംഘാടകർ പറയുന്നു.  

Read Also: Brahmastra movie: റൺബീറിന്റെ ബ്രഹ്മാസ്ത്ര ഒടിടിയിലേക്ക്; എവിടെ എപ്പോൾ കാണാം?

ആലപ്പുഴക്കാർക്ക് ക്രിസ്മസ് സമ്മാനമായി നൽകാനാണ് രുചികരമായ കേക്ക് തയ്യാറാക്കുന്നത്. എങ്കിലും ഓർഡർ അനുസരിച്ച് കേക്ക് ആവശ്യക്കാർക്ക് നൽകും. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!